Sunni Yuvajana Samgam
സുന്നി യുവജന സംഘം
കേരള മുസ്‌ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമ്‌സത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ശക്തി പകരുന്നതിന്നും അതിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിന്നും വേണ്ടി രൂപീകരിക്കപ്പെട്ട കീഴ്ഘടകമാണ് സുന്നി യുവജന സംഘം.1954 ഏപ്രില്‍ 25 ന് മര്‍ഹും ശൈഖ് ആദം ഹസ്‌റത്തിന്റെ അദ്ധ്യക്ഷതയില്‍ താനൂരില്‍ ചേര്‍ന്ന സമ്‌സ്തയുടെ 20 ാം വാര്‍ഷിക സമ്മേളനത്തില്‍ സമ്‌സതയുടെ സെക്രട്ടറിയായിരുന്ന മര്‍ഹും പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും പതിഅബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും സംഘടനയുടെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഇതിനെത്തുടര്‍ന്ന് അടുത്ത ദിവസം കോഴിക്കോട് അന്‍സാറുല്‍ മുസ്‌ലിമീന്‍ സംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടനക്ക് രൂപം നല്‍കി. മണ്‍ മറഞ്ഞ നേതാക്കളുടെ അക്ഷീണ യത്‌നത്തിന്റെ ഫലമായി സുന്നത്ത് ജമാഅത്തിന്റെ വീഥിയില്‍ പ്രകാശം ചൊരിഞ്ഞുകൊണ്ട് സുന്നിയുവജന സംഘം അഞ്ചരപ്പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു.
1954 മുതല്‍ 1959 വരെ ബി.കുട്ടി ഹസന്‍ ഹാജി പ്രസിഡണ്ടും കെ.എം മുഹമ്മദ് കോയ സെക്രട്ടറിയുമായിരുന്നു. 1959 ല്‍ പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായിരുന്ന മര്‍ഹും എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടും ബി.കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായി സംഘടന പുനഃസംഘടിപ്പിച്ചു. ഈ കാലത്ത് 1961 ല്‍ കാക്കാട് ചേര്‍ന്ന സമ്‌സതയുടെ സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴ്ഘടകമായി അംഗീകാരം ലഭിച്ചു. സംഘടനയുടെ ജില്ല, താലൂക്ക്, പഞ്ചായത്ത്, മഹല്ല് തല കമ്മിറ്റികള്‍ നിലവില്‍ വന്നതും ഈ അവസരത്തിലായിരുന്നു. ഒന്നാമത്തെ ശാഖ തിരൂര്‍ താലൂക്കിലെ പുതുപറമ്പ് മദ്രസ്സയില്‍ ബഹു. മര്‍ഹും മൗലാന അബദുല്‍ ബാരി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ രൂപീകരിച്ചതാണ്. എല്‍. അബ്ദുല്ല മുസ്‌ലിയാരുടെ നേതൃത്വത്തില്‍ കുട്ടി ഹസന്‍ ഹാജി, വാണിയമ്പലം, അബാദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ , സി. എച്ച്. ഹൈദ്രൂസ് മൂസ്‌ല്യാര്‍ , കെ.പി ഉസ്മാന്‍ സാഹിബ് എന്നിവര്‍ തിരൂര്‍, വയനാട് മേഖലകളില്‍ പര്യടനം നടത്തുകയും പുതിയ ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.
1962 മുതല്‍ 65 വരെ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍(കൂറ്റനാട്) പ്രസ്ഡണ്ടും കുട്ടിഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയെ നയിച്ചത്. ഈ കമ്മറ്റിയാണ് സംഘടനയ്ക്ക് മുഖ പത്രം വേണമെന്ന് തീരുമാനിച്ചതും 1964 ല്‍ ‘സുന്നി ടൈംസ്’ പ്രസിദ്ധീകരിച്ചതും സംഘടനയുടെ പ്രസിഡണ്ടായിരുന്ന കെ.വി തന്നെയായിരുന്നു പത്രത്തിന്റെ പ്രാരംഭകാല ചീഫ് എഡിറ്റര്‍.പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും ടൈംസിന്റെ മുഖ്യ പത്രാധിപരായിട്ടുണ്ട് . 13 വര്‍ഷത്തിന്നു ശേഷം 1977 ല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ടൈംസ് നിലച്ചു. പിന്നീട് ‘സുന്നി വോയ്‌സ്’ എന്ന പേരില്‍ പത്രം പുനഃപ്രസിദ്ധീകരിച്ചു.
1965 ല്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സലില്‍ എം.എം ബഷീര്‍ മുസ്‌ലിയാരെ പ്രസിഡണ്ടായും വി. മോയിമോന്‍ ഹാജി (മുക്കം)യെ സെക്രട്ടറിയായും തിരഞ്ഞടുത്തു. ബഷീര്‍ മുസ്‌ല്യാരുടെ കര്‍മ്മ കുശലതയും സംഘടനാ പാടവവും പ്രസ്ഥാനത്തെ കൂടൂതല്‍ ശക്തിപ്പെടുത്തി.ക്യാമ്പുകളും പുതിയ പ്രൊജക്റ്റുകളും നല്ല പ്രവര്‍ത്തന ചിട്ടയും സംഘടന കാഴ്ച വച്ചു. ഒരു നവോന്മേഷം കൈവന്നപോലെ സുന്നി കേരളം സജീവമായി.
വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലുളളവര്‍, പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി “മുബാറകായ” ആളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 25/08/1968 നു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വച്ച് കേരള മുസ്‌ലിംകളുടെ കിരീടം വെക്കാത്ത രാജാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ എസ്.വൈ. എസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി .ഉസ്മാന്‍ സാഹിബ് മുഖ്യകാര്യദര്‍ശിയുമായി. സംഘടനയുടെ സുവര്‍ണ്ണ അദ്ധ്യായമായിരുന്നു ഈ കാലഘട്ടം. ഈ കാലത്താണ് സുന്നത്ത് ജമാഅത്തിന്റെ മികച്ച സംഘടനകരിലൊരാളായ സി. എച്ച്. ഹൈദ്രാസ് മുസ്‌ലിയാര്‍ പാലക്കാട് , തൃശൂര്‍ ജില്ലകളിലും ശാഖകളില്ലാത്ത മറ്റു സ്ഥലങ്ങളിലും കമ്മറ്റികള്‍ ഉണ്ടാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും ചീഫ് ഓര്‍ഗനൈസറായി നിയമിക്കപ്പെട്ടത്. ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ദര്‍സ് പോലും ഒഴിവാക്കികൊണ്ടാണ് ഹൈദ്രോസ് മുസ്‌ലിയാര്‍ മുഴുസമയ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പൂക്കോയ തങ്ങളുടെ ജനസമ്മതിയും ഹൈദ്രോസ് മുസ്‌ലിയാരുടെയും ഉസ്മാന്‍ സാഹിബിന്റെയും സംഘടനാ പാടവവും എസ്. വൈ. എസ്സിനെ ബഹുജന പ്രസ്ഥാനമാക്കി. സംഘടനയുടെ സന്ദേശം എല്ലായിടത്തും എത്തി. പ്രസ്ഥാനവുമായി അകന്നു നിന്നിരുന്ന പണ്ഡിതരും ഉമറാക്കളും സംഘടനയുടെ വക്താക്കളായി മാറി. തിരൂര്‍ , ഏറനാട് താലൂക്കൂകളില്‍ മാത്രം ഈ കാലത്ത് 300-ല്‍ പരം പുതിയ ശാഖകള്‍ രൂപീകരിക്കുകണ്ടായി . കേരളമൊട്ടുക്കും സംഘടന പടര്‍ന്നു പന്തലിച്ചു.
1975 ല്‍ പൂക്കോയതങ്ങള്‍ വഫാത്തായതോടെ സംഘടനയുടെ സാരഥ്യം ഏറ്റടുത്തത് സൂഫിവര്യനും പണ്ഡിതനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. ബാപ്പു മുസ് ലിയാരുടെ ജനസ്വാധീനവും സംഘടനക്ക് ഏറെ ഉപകാരപ്പെട്ടു. ബാപ്പു മുസ്‌ലിയാര്‍ പ്രസിഡണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേയും സെക്രട്ടറിയായിരുന്ന ഉസ്മാന്‍ സാഹിബിനേയും അഖിലേന്ത്യ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് സംഘടനയെ സയിച്ചത് സുന്നി കേരളത്തിന്റെ ആവേശമായിരുന്ന ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു. എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്ടിംഗ് സെക്രട്ടറിയായി. പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. ഹസന്‍ മുസ് ലിയാരുടെ മരണ(14-08-82)ത്തിനു ശേഷം 28-08-82 നു ചേര്‍ന്ന സംഘടനയുടെ യോഗത്തില്‍ വച്ച് എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
സംഘടനയില്‍ കയറിപ്പറ്റി പ്രസ്ഥാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്റെ മുന്നോടിയായി നടന്ന ഗൂഢാലോചനയിലാണ് ബാപ്പു മുസ്‌ലിയാരെയും ഉസ്മാന്‍ സാഹിബിനെയും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയത്. ഹസന്‍ മുസ്‌ലിയാര്‍ രോഗശയ്യയിലായി ദീര്‍ഘനാള്‍ കിടപ്പിലാവുക കൂടി ചെയ്തതോടെ ഗൂഢാലോചനക്കാരുടെ പ്രവര്‍ത്തനം സജീവമായി. 1979 ല്‍ സംഘടനയുടെ തലപ്പത്തിരിക്കുന്നവരില്‍ ചിലര്‍ സമസ്ത നേതാക്കളുടെ മുമ്പാകെ ഒരു നിവേദനം സമര്‍പ്പിച്ചു. “ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രതേക്യം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ സമസ്തയുടെ കീഴ്ഘടകമായ സുന്നിയുവജന സംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു” ഇതായിരുന്നു നിവേദനത്തിന്റെ കാതല്‍.
സുന്നി യുവജന സംഘത്തെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് സമസ്തയെ തളര്‍ത്താനുമുളള തല്‍പര കക്ഷികളുടെ ഗൂഢനീക്കം സമസ്തയുടെ നേതാക്കളെ ഞെട്ടിച്ചു. അവര്‍ പ്രമേയത്തെ തളളുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശാസിക്കുകയും ചെയ്തു.
എണ്‍പതുകള്‍ സംഘടനയെ സംബന്ധിച്ചേടത്തോളം പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. സ്വാര്‍ത്ഥമോഹികള്‍ സംഘടനയെ കൈയ്യിലൊതുക്കി, അവരുടെ രാഷ്ട്രീയ മോഹം പൂവണിഞ്ഞില്ലെങ്കിലും അവര്‍ പ്രതീക്ഷ കൈവെടിയാതെ പുതിയ കരുക്കള്‍ നീക്കി. സുന്നിസത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രീയം കളിച്ചു സംഘടനയെയും പ്രസ്ഥാനത്തിന്റെ ജ്വിഹയെയും ഇതിനായി ദുരുപയോഗപ്പെടുത്തി. സമസ്തയുടെ പേരില്‍ പോലും വ്യാജ പ്രസ്ഥാവനകള്‍ ഇറക്കി. സമസ്ത പണ്ഡിതന്മാര്‍ക്കിടയിലെ നേരിയ അഭിപ്രായ വ്യത്യാസങ്ങളില്‍ പോലും കക്ഷി ചേര്‍ന്ന് സമസ്ത നേതാക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. സുന്നി യുവജന സംഘത്തിന്റെ സ്റ്റേജും പേജും ഇതിനായി ദുരുപയോഗപ്പേടുത്തി, ഇതോടെ ജനങ്ങള്‍ സംഘടനയെ സംശയത്തോടെ വീക്ഷിക്കുകയും സംഘടനയില്‍ നിന്ന് അകലുകയും ചെയ്തു.
എണ്‍പതിന്റെ അവസാനത്തോടെ സംഘടനയില്‍ പിളര്‍പ്പ് പൂര്‍ണ്ണമായി. സംഘടന തീര്‍ത്തും സ്വാര്‍ത്ഥവല്‍ക്കരിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് എസ്. വൈ. എസിന്റെ എറണാകുളം സമ്മേളനം നടക്കുന്നത്. സംഘടനയുടെ ഇന്നോളമുളള ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് അന്വേഷിച്ചിട്ടേ അതിന്റെ പ്രവര്‍ത്തനം തീരുമാനിക്കാറുളളൂ. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ എസ്.വൈ. എസിന് ഇത് അനിവാര്യമാണ്. എന്നാല്‍ എറണാകുളം സമ്മേളനത്തിലിത് നടന്നില്ലന്ന് മാത്രമല്ല സമ്മേളനത്തിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുകയും പൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍ പുറത്തുളെളാരു സംഘടനക്കെന്നപോലെ സമ്മേളനവുമായി സഹകരിക്കണമെന്ന് കാണ്ച്ച് സമസ്തക്ക് കത്ത് കൊടുക്കുകയാണ് അന്നത്തെ എസ്.വൈ.എസ്സിന്റെ നേതാക്കള്‍ ചെയ്തത്.
സമ്മേളനം ഒരു പിടി ആളുകളുടെ കരങ്ങളിലായിരുന്നു. എല്ലാ രംഗത്തും അവര്‍ നിറഞ്ഞു നിന്നു. സംഘടനയ്ക്ക് വേണ്ടി ചോര നീരാക്കിയ പല നേതാക്കളും തഴയപ്പെട്ടു. ഉദാഹരണത്തിന് പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് ആരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടില്ല. പൂക്കോയ തങ്ങള്‍ പ്രസിഡണ്ടായപ്പോഴാണ് സംഘടന ബഹുജന പ്രസ്ഥാനമായത് . എസ്.വൈ.എസ്സിന്റെ നട്ടെല്ലായ മലപ്പുറം ജില്ലയുടെ പ്രഥമ പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സംഘടനയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് ബസ്സില്‍ പോലും കയറി തങ്ങള്‍ വരുമായിരുന്നു. 77ല്‍ സംഘടന പുനഃസംഘടിപ്പിക്കുന്നത് വരെ തങ്ങള്‍ തന്നെയായിരുന്നു പ്രസിഡണ്ട് . 77 നും 80 നുമിടയില്‍ ടി.സി.മുഹമ്മദ് മുസ്‌ലിയാരും മറ്റുചിലരും ജില്ല പ്രസിഡണ്ടുമാരായപ്പോള്‍ സംഘടന നിര്‍ജ്ജീവമാവുകയാണുണ്ടായത്. പിന്നീട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിര്‍ബന്ധപ്രകാരം ഉമറലി ശിഹാബ് തങ്ങള്‍ ജില്ലയുടെപ്രസിഡണ്ടായതോടെയാണ് സംഘടനയ്ക്ക് പുതുജീവന്‍ ലഭിച്ചത്. എന്നാല്‍ ഇവരെയൊന്നും സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. ഇതുപോലെ സംഘടനയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പലരും ഒഴിവാക്കപ്പെട്ടു.
ബഹുഭൂരിപക്ഷം സുന്നികളിലും ഇത് ദുഃഖവും അമര്‍ഷവുമുളവാക്കി. സ്വാഭാവികമായും അവര്‍ മറ്റൊരു സമ്മേളനത്തിന് ഒരുക്കങ്ങള്‍ നടത്തി. സുന്നിപ്രസ്ഥാനത്തില്‍ ഇത് വന്‍ പിളര്‍പ്പിന് വഴി വെക്കുമെന്ന് മനസ്സിലാക്കിയ സമസ്തയുടെ നേതാക്കള്‍ ഇരു കൂട്ടരെയും വിളിച്ചു രണ്ടു സമ്മേളനവും നിറുത്തി വെക്കാന്‍ ആവശ്യപ്പെട്ടു. സംയുക്തമായി മറ്റൊരു സമ്മേളനം നടത്താമെന്നും പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത്തെ “മസ്‌ലഹത്ത്” ചര്‍ച്ച നടക്കുകയും എ.പിയും ഉളളാള്‍ തങ്ങളും പങ്കെടുത്ത ആ യോഗത്തില്‍ വെച്ച് സംയുക്ത സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. സമ്മേളനത്തിന് വിപുലമായൊരു സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഇരു ഭാഗത്തു നിന്നും പത്തു പേര്‍ വീതം പങ്കെടുത്തുകൊണ്ട് വീണ്ടുമൊരു യോഗം ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഫീസില്‍ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൂടുവാനും തീരുമാനമായി.
എന്നാല്‍ എ.പിയും ഉളളാള്‍ തങ്ങളും രണ്ടാമത്തെ യോഗത്തിന്ന് വരാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ഒരു കൂട്ടം ഗുണ്ടകളെ വിട്ട് മസ്‌ലഹത്ത് ശ്രമം പൊളിക്കുകയും വന്ദ്യരായ പണ്ഡിതമാരെ അപമാനിക്കുകയും ചെയ്തു. സമ്മേളനം നിറുത്തിവെക്കാന്‍ സമസ്ത മുശാവറ എസ്.വൈ.എസി നോട് ആവശ്യപ്പെട്ടു. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ സംഘടന ഇത് അംഗീകരിക്കാന്‍ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ എസ്. വൈ. എസിന്റെ നേതാക്കള്‍ സമസ്തയുടെ നിര്‍ദ്ദേശം അവഗണിച്ച് സമ്മേളനവുമായി മുന്നോട്ടു പോയതിലൂടെ സംഘടനയുടെ ഭരണഘടന ലംഘിച്ചു.
വിഘടിതര്‍ സംഘടനയെ ധിക്കരിച്ച് പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ 19-08-89 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്ത നേതാക്കളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും സി.എച്ച്. ഹൈദ്രോസ്സ് മുസ്‌ലിയാര്‍ ജന:സെക്രട്ടറിയും വി.മോയിമോന്‍ ഹാജി ട്രഷററുമായി സ്റ്റേറ്റ് സുന്നി യുവജനസംഘം പുനഃസംഘടിപ്പിച്ചു. അമ്പത്തൊന്നംഗ പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി.
തിരൂര്‍ താലൂക്ക് സുന്നി യുവജന സംഘവും ജംഇയ്യത്തുല്‍ ഉലമായും നേതൃത്വം നല്‍കിയാണ് വളവന്നൂര്‍ ബാഫഖി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചത്. വല്ലപ്പുഴ യതീംഖാനയും ചാവക്കാട് ദാറുറഹ്മ യതീംഖാനയും എസ്.വൈ. എസിന്റെ സംഭാവനയാണ്. വെട്ടത്തൂര്‍ അന്‍വാറുല്‍ ഹുദാ ഇസ്‌ലാമിക് കോംപ്ലക്‌സ് സംഘടന നേരിട്ട് നടത്തുന്ന സ്ഥാപനമാണ്. 1978ല്‍ സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ സമ്മേളനം നടന്നപ്പോഴാണ് മര്‍ക്കസു സഖാഫത്തിസ്സുന്നിയ്യക്ക് തറക്കല്ലിട്ടത്. എസ്.വൈ.എസിന്റെ സ്ഥാപനമെന്ന നിലയ്ക്ക് വിദേശത്തും സ്വദേശത്തുമുളള സുന്നികളുടെ വിയര്‍പ്പുകണങ്ങള്‍ കൊണ്ടാണ് മര്‍ക്കസ് വളര്‍ന്നത്. (എന്നാലിന്നത് സംഘടനയില്‍ നിന്നും അന്യവല്‍ക്കരിക്കപ്പെട്ട് സ്വകാര്യ ട്രസ്റ്റിന്റെ കീഴിലാക്കിയിരിക്കുകയാണ്.)
ജനങ്ങളില്‍ മത ബോധമുണ്ടാക്കുന്നതിനാണ് സംഘടന രൂപീകുരിക്കപ്പെട്ടത്. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി എസ്. വൈ. എസിന്റെ ശാഖകളില്‍ മതപ്രസംഗങ്ങളും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ലൈബ്രറികളും ഉണ്ട് മഹല്ലുകളിലെ ദീനീരംഗം സമ്പുഷ്ടമാക്കുന്നതില്‍ സംഘടനാ പ്രവര്‍ത്തകര്‍ സജീവ പങ്ക് വഹിക്കുന്നു. സ്റ്റേറ്റ്, ജില്ല, മേഖല പഞ്ചായത്ത് തലങ്ങളില്‍ കേമ്പുകളും സമ്മേളനങ്ങളും കണ്‍വന്‍ഷനുകളും സംഘടിപ്പിച്ചു കൊണ്ട് സുന്നീരംഗം സജീവമാക്കാനും പ്രവര്‍ത്തകരില്‍ ഈമാനികാവേശം വളര്‍ത്താനും സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സംഘടനയുടെ മുഖപത്രമാണ് ‘സുന്നി അഫ്കാര്‍’ വാരിക. കാലിക പ്രസക്തിയുളള ലേഖനങ്ങള്‍ക്കു പുറമെ കര്‍മ്മ ശാസ്ത്രം, ഹദീസ്, ചരിത്രം തുടങ്ങി ഒട്ടേറെ വിഷങ്ങളില്‍ കനപ്പെട്ട ലേഖനങ്ങളുമായി ആഴ്ചതോറും വായനക്കാരുടെ കരങ്ങളിലെത്തുന്ന അഫ്കാര്‍ സുന്നികളുടെ മനം കുളിര്‍പ്പിക്കുന്നു. സുന്നി ഇതരുടെ ജല്‍പനങ്ങള്‍ക്ക് ചുട്ട മറുപടി നല്കുന്നതിലും പത്രം ശ്രദ്ധിക്കുന്നു. അനുദിനം കോപ്പികള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് പത്രത്തിന്റെ പ്രചാരത്തെയാണ് സൂചിപ്പിക്കുന്നത്. പ്രസ്ഥാനത്തിന്റെ ശബ്ദം ജനങ്ങളിലെത്തിക്കുന്നതിനുളള ഔദ്യോഗിക മാധ്യമമെന്ന നിലയ്ക്ക് സുന്നി അഫ്കാറിന്റെ വരിക്കാരാവുന്നതിന്നും പ്രചരണത്തിനും എല്ലാ പ്രസ്ഥാനബന്ധുക്കളോടും സാന്ദര്‍ഭികമായി ഉണര്‍ത്തുന്നു.
തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ 93ല്‍ നടത്തിയ ശാന്തിയാത്ര, 2005 കുറ്റിപ്പുറം ഖുതുബുസ്സമാന്‍ നഗറില്‍ നടന്ന സുവര്‍ണ്ണ ജൂബിലി മഹാസമ്മേളനം, 2007 മെയില്‍ നട്ന്ന തീവ്രവാദവിരുദ്ധ സന്ദേശയാത്ര എല്ലാം എസ്.വൈ. എസ്‌ന്റെ ചരിത്രത്തിലെ പൊന്‍തുവലുകളാണ്.
കേരള സ്റ്റേറ്റ് സുന്നി യുവജന സംഘമാണെങ്കിലും ഇന്ത്യയിലും വിദേശത്തും വ്യാപകമായ പ്രചരണ വേരുകളുളള സുന്നി യുവജന സംഘം തികച്ചും അന്താരാഷ്ട്രമാനമുളള ലോകത്തിലെ പ്രബല യുവജന പ്രസ്ഥാനമാണ്.

No comments:
Post a Comment