Pages

Sunday, October 9, 2016

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍

Samastha Kerala Jamiyathul Muallimeen Central Concil
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
Samastha Logo Color
    കേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട് .സത്യദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ കരുത്തേകിയ മഹിത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ വിധത്തില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിനുതന്നെ മാതൃകയായിത്തീര്‍ന്നിരിക്കുന്നു. അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്കാരവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ `സമസ്ത' വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, മദ്‌റസകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാനകേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊുവരികയും ചെയ്യുന്നതില്‍ സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു.
     സമസ്തയുടെ വിജ്ഞാന ശൃംഖലക്ക് ചുക്കാന്‍ പിടിക്കുന്ന കീഴ്ഘടകമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. കേരളത്തിനകത്തും പുറത്തുമായി 9526 മദ്‌റസകളാണ് ഇപ്പോള്‍ ബോര്‍ഡിന് കീഴിലുള്ളത്. പ്രതിമാസം അംഗീകരണത്തിന് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമഗ്രവും വ്യവസ്ഥാപിതവുമായ പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായങ്ങളും അവതരിപ്പിക്കുകവഴി പുതിയ തലമുറക്ക് അറിവിന്റെ അക്ഷയഖനി തുറന്നു നല്‍കുകയാണിവിടെ. ദീനീ ബോധമുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടു വരിക. മാതൃ പിതൃ ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്ന തലമുറകളെ സൃഷ്ടിച്ചെടുക്കുക. ഇസ്‌ലാമിക വിജ്ഞാനം കാലങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുക. ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ചു ജീവിക്കുന്ന സമൂഹത്തെ ഉണ്ണ്ടാ ക്കിയെടുക്കുക. തുടങ്ങിയവയാണ് ഈ മദ്‌റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
    പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സമസ്തയുടെ മദ്‌റസകളിലുള്ളത്. ഒരുലക്ഷത്തോളം അദ്ധ്യാപകരും സേവനരംഗത്തു്. ഈ മദ്‌റസാധ്യാപകരുടെ കൂട്ടായ്മയാണ് `സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍'. ബൃഹത്തായൊരു അദ്ധ്യാപക പ്രസ്ഥാനമാണിത്. നിസ്വാര്‍ത്ഥരായ അദ്ധ്യാപക സമൂഹത്തിന്റെ എല്ലാവിധ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി സംഘടന പ്രവര്‍ത്തിക്കുന്നു. മുഅല്ലിം സര്‍വീസ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, മുഅല്ലിം ഡെപ്പോസിറ്റ് സ്കീം, മുഅല്ലിം പെന്‍ഷന്‍, സര്‍വീസ് അവാര്‍ഡ്, സേവന അവാര്‍ഡ്, സ്മരണാ അവാര്‍ഡ്, വിവാഹം, വീടുനിര്‍മാണം, മരണാനന്തരക്രിയ, അത്യാഹിതം, അവശത തുടങ്ങിയ സഹായ പദ്ധതികള്‍, ഇന്‍സര്‍വീസ്, ലിഖിതപരിജ്ഞാന കോഴ്‌സുകള്‍, മുഅല്ലിംകള്‍, മാനേജുമെന്റുകള്‍ എന്നിവരുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന പഠന ക്യാമ്പുകളും ക്ലാസുകളും ശില്‍പശാലകളും, അദ്ധ്യാപക വിദ്യാര്‍ത്ഥി കലാ സാഹിത്യമേളകളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്നു. കൂടാതെ ഒന്നു മുതല്‍ പത്തുവരെയുള്ള മദ്‌റസാ ക്ലാസുകളിലെ (പൊതുപരീക്ഷ ഒഴികെ) എല്ലാ പരീക്ഷകളും അതു സംബന്ധമായ റെക്കോര്‍ഡുകളും ചോദ്യപേപ്പറുകളും സംഘടന വിതരണം ചെയ്തുവരുന്നു. സമൂഹത്തിന്റെ പാതിയായ വനിതകളുടെ വൈജ്ഞാനിക ധാര്‍മിക പുരോഗതിയും പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അല്‍മുഅല്ലിം മാസികയാണ് സംഘടനയുടെ മുഖപത്രം. സന്തുഷ്ട കുടുംബം വനിതാ മാസിക, കുരുന്നുകള്‍ കുട്ടികളുടെ മാസിക എന്നിവയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുറത്തിറക്കുന്നു. കൂടാതെ മുഅല്ലിം പബ്ലിഷിങ് ബ്യൂറോയിലൂടെ സമൂഹത്തിന്റെ നന്മക്കാവശ്യമായ കാലികവും താത്വികവുമായ എല്ലാ വിജ്ഞാനഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നു.
പ്രവര്‍ത്തന മേഖല
    കേരള സംസ്ഥാനം പൂര്‍ണമായും, കര്‍ണാടകയിലെ ദക്ഷിണ കനറ- ചിക്മഗളൂര്‍- പുത്തൂര്‍- മംഗലാപുരം- ബാംഗ്ലൂര്‍- കൊടക്- ഷിമോഗ ജില്ലകള്‍, തമിഴ്‌നാട്ടിലെ നീലഗിരി- കന്യാകുമാരി- ചെന്നൈ- കോയമ്പത്തൂര്‍ ജില്ലകള്‍, മഹാരാഷ്ട്രയിലെ മുംബൈ, കേന്ദ്രഭരണ പ്രദേശമായ അമിനി- കില്‍താന്‍- കവരത്തി- കല്‌പേനി (ലക്ഷദ്വീപുകള്‍)- ആന്തമാന്‍, നിക്കോബാര്‍ ദ്വീപുകള്‍.
ഇന്ത്യക്കുപുറത്ത്
മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇ.യിലെ അബൂദാബി, അല്‍ഐന്‍, ദുബായ്, അജ്മാന്‍, ഫുജൈറ, ഷാര്‍ജ, റാസല്‍ഖൈമ, ബര്‍ദുബൈ, ദേരാ ദുബൈ, ബദാസാഇദ്, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂര്‍, ബഹ്‌റൈനിലെ മനാമ, മുഹര്‍റഖ്, ഹൂറ, ഹിദ്ദ്, ഗുദൈബിയ, റഫ, സല്‍മാബാദ്, ജിദാലി, സഊദിയിലെ ജിദ്ദ.
ഭാരവാഹീകള്‍
പ്രസിഡ്:  
ഹാജി. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഫോണ്‍: 04924 235092, മൊബൈല്‍: 9847758808
വൈ. പ്രസിഡ്
 എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ഫോണ്‍: 0484 2557430മൊബൈല്‍: 9495061199
പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ കുഴിങ്ങര, തൃശൂര്‍ ഫോണ്‍: 0483 2542516, മൊബൈല്‍: 9388935203
ജനറല്‍ സെക്രട്ടറി
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്. ഫോണ്‍: 0494 2463575, ഓഫീസ്- 0494 2463155, മൊബൈല്‍: 9656005575
ജോ. സെക്രട്ടറി
എം. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, ഫോണ്‍: 0827 4279134, റെസി- 04944 232395, മൊബൈല്‍: 09481114080
ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്. ഫോണ്‍: 0494 2688727, മൊബൈല്‍: 9846743325
ട്രഷറര്‍
കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കാസര്‍ഗോഡ്. ഫോണ്‍: 0490 2492931, മൊബൈല്‍: 9895297152
മാനേജര്‍:
എം. അബൂബക്ര്‍ മൗലവി, ചേളാരി. ഫോണ്‍: ഓഫീ- 0494 2404218, റെസി- 2401765, മൊബൈല്‍: 9387695146
സ്ഥിതി വിവരം
പരീക്ഷകള്‍
    പാദവാര്‍ഷികം, അര്‍ദ്ധവാര്‍ഷികം, വാര്‍ഷികം.
ക്ലാസ്- കോഴ്‌സ്
    മാതൃകാ മുഅല്ലിംകളെ തയ്യാറാക്കല്‍, ഇന്‍ സര്‍വ്വീസ് കോഴ്‌സുകള്‍, മാതൃകാ- മോഡല്‍ ക്ലാസുകള്‍, ഖുര്‍ആന്‍ പാരായണ അദ്ധ്യാപന പരിശീലനം, ലിഖിത പരിജ്ഞാന കോഴ്‌സ്, വയോജന ക്ലാസ്, അദ്ധ്യാപക- വിദ്യാര്‍ത്ഥി, മദ്‌റസാ മാനേജ്‌മെന്റ് പ്രവര്‍ത്തക ക്യാമ്പുകള്‍, പ്രസംഗ-പ്രബന്ധ- പാഠപുസ്തക ശില്‍പശാലകള്‍, അധ്യാപക-വിദ്യാര്‍ത്ഥി കലാമേളകള്‍.
വിതരണം ചെയ്യുന്ന റിക്കാര്‍ഡുകള്‍
    മാര്‍ക്ക് പട്ടിക, മുഅല്ലിം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.), മുഅല്ലിം അഡ്മിഷന്‍, റെയ്ഞ്ച് അഡ്മിഷന്‍, പ്രദേശി അഡ്മിഷന്‍, റെയ്ഞ്ച് ടി.സി., റിപ്പോര്‍ട്ട് ബുക്ക്, എക്കൗണ്ണ്ട് ബുക്ക്, പ്രോഗ്രസ് കാര്‍ഡ്, മദ്‌റസ- റെയ്ഞ്ച്- ക്ഷേമനിധി- പെന്‍ഷന്‍- നിക്ഷേപ പദ്ധതി നിയമാവലികള്‍, കലണ്ടര്‍, ഡയറി, മോഡല്‍ ക്ലാസ് നിരീക്ഷണ പുസ്തകം.
ആനുകൂല്യങ്ങള്‍
    ഗ്രാന്റ് അലവന്‍സുകള്‍, സേവന, സര്‍വീസ്, സ്മാരക, മാതൃകാ അധ്യാപക അവാര്‍ഡുകള്‍, സാമ്പത്തിക സഹായങ്ങള്‍, റെയ്ഞ്ച്-ജില്ലാ- സെക്കറി, ഹയര്‍ സെക്കറി മദ്‌റസാ ഗ്രാന്റുകള്‍, മോഡല്‍ ക്ലാസ്, റെയ്ഞ്ച്- ജില്ലാ സെക്രട്ടറി, പ്രസിഡ്, ചെയര്‍മാന്‍ അലവന്‍സുകള്‍, സര്‍വ്വീസ്- കോഴ്‌സ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, നിക്ഷേപ പദ്ധതി, പെന്‍ഷന്‍, അത്യാഹിത-അവശതാ സഹായം, മയ്യിത്ത് പരിപാലന സഹായം.
കീഴ്ഘടകങ്ങള്‍
   റെയ്ഞ്ച് ഘടകങ്ങള്‍: 400. രൂപീകരണം: 1957, ജില്ലാ ഘടകങ്ങള്‍: 17. രൂപീകരണം: 1975
പരീക്ഷ നടപ്പാക്കിയ വര്‍ഷം 
വാര്‍ഷികം: 1963. അര്‍ദ്ധവാര്‍ഷികം: 1963. പാദവാര്‍ഷികം: 1999.
മുഅല്ലിം ക്ഷേമനിധി
   മദ്‌റസാ അദ്ധ്യാപകര്‍ക്ക് അവരുടെ യോഗ്യതക്കും സര്‍വീസിനുമനുസരിച്ച് നല്‍കുന്ന സഹായധന പദ്ധതിയാണിത്. 3 വര്‍ഷം സര്‍വ്വീസുള്ള മുഅല്ലിമിന് അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്ന തോതിലാണിത് നല്‍കുക. പുതുതായി വീട് നിര്‍മിക്കുന്നതിന് 15,000/-, വിവാഹത്തിന് 12,000/-, രോഗ ചികിത്സക്ക് 5,000/-, വിധവാ സംരക്ഷണത്തിന് 10,000/-, കിണര്‍- കക്കൂസ് നിര്‍മ്മാണത്തിന് 2,000/-, മരണാനന്തര ക്രിയക്ക് 3,000/- എന്നിങ്ങനെയാണ് പരമാവധി നല്‍കി വരുന്നത്. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നീട് വാങ്ങുമ്പോള്‍ സംഖ്യയില്‍ വ്യത്യാസം വരും. ഈ ശവ്വാല്‍ മുതല്‍ സംഖ്യയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടു്. (വീട് റിപ്പയറിന് ഇപ്പോള്‍ സഹായം നല്‍കുന്നില്ല.)
അഡൈ്വസര്‍: ടി.കെ.എം. ബാവ മുസ്‌ലിയാര്‍, വെളിമുക്ക്. ഫോണ്‍: 0494 2478237)
ചെയര്‍മാന്‍: സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട്. ഫോണ്‍: 9847758808
ഡെ. ചെയര്‍മാന്‍: പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍
സെക്രട്ടറി: ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട്
മുന്‍സാരഥികളില്‍ പ്രധാനികള്‍:
1. മര്‍ഹൂം വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍
2. മര്‍ഹൂം കെ.കെ. അബൂബക്ര്‍ ഹസ്‌റത്ത്
3. മര്‍ഹൂം കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍
4. മര്‍ഹൂം പി. അബൂബക്ര്‍ നിസാമി
5. മര്‍ഹൂം കെ.പി. ഉസ്മാന്‍ സാഹിബ്
നിക്ഷേപ പദ്ധതി
    മദ്‌റസാ അദ്ധ്യാപകരില്‍ സമ്പാദ്യ സുരക്ഷിതത്വബോധം വളര്‍ത്താനും ഭാവി ജീവിതത്തില്‍ അവര്‍ക്ക് തുണയേകാനുമുള്ള പദ്ധതിയാണിത്. മുഅല്ലിംകള്‍ പ്രതിമാസ ശമ്പളത്തിന്റെ 5% നിക്ഷേപിക്കണം. കൗണ്‍സില്‍ കൂടുതലായി നല്‍കുന്ന തുക ജോലി നിര്‍ത്തി വിശ്രമകാലത്ത് മാത്രമേ പിന്‍വലിക്കാന്‍ അനുവാദമുള്ളൂ. സ്വന്തം നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.ഫണ്ടിന്റെ വിപുലീകരണാര്‍ത്ഥം ഇടിമുഴിക്കല്‍ ഒരു ഇരുനില കെട്ടിടം വാടകക്ക് കൊടുത്തുവരുന്നു.
അവാര്‍ഡുകള്‍
25 വര്‍ഷം ഒരേ കമ്മിറ്റിക്കു കീഴില്‍ ഒരേ മദ്‌റസയില്‍ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍വീസ് അവാര്‍ഡ്.
15 വര്‍ഷം തുടര്‍ച്ചയായി റെയ്ഞ്ച് ഭാരവാഹിയായി പ്രവര്‍ത്തിച്ചവര്‍ക്ക് സേവന അവാര്‍ഡ്.
25 വര്‍ഷം മദ്‌റസാ രംഗത്തും 15 വര്‍ഷം റെയ്ഞ്ച് ജില്ലാ രംഗത്തും സേവനം ചെയ്ത പൊതുപ്രവര്‍ത്തകനും സ്വഭാവ വ്യക്തിത്വവുമുള്ളവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടുന്ന ഒരാള്‍ക്ക് മാതൃകാ അവാര്‍ഡ്.
ശംസുല്‍ ഉലമാ & കെ.പി. ഉസ്മാന്‍ സാഹിബ് സ്മരണാ അവാര്‍ഡ് (പത്താം തരം പൊതുപരീക്ഷയില്‍ ഫസ്റ്റായി വിജയിച്ചതോടൊപ്പം റെയ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക്)
കെ.കെ. ഹസ്‌റത്ത്, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റനാട്, പി. അബൂബക്ര്‍ നിസാമി സ്മരണാ അവാര്‍ഡ് (എഴാം തരത്തില്‍ ഫസ്റ്റായതോടുകൂടി റെയ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക്)
മുഅല്ലിം ആനുകൂല്യം
    യോഗ്യതക്കും സര്‍വ്വീസിനുമനുസരിച്ച് അദ്ധ്യാപകര്‍ക്ക് ര് വര്‍ഷത്തിലൊരിക്കല്‍ ആനുകൂല്യം നല്‍കിവരുന്നു. 650 രൂപ മുതല്‍ 1000 രൂപ വരെയാണ് ഒരാള്‍ക്ക് ആനുകൂല്യം നല്‍കപ്പെടുക. കുരുന്നുകള്‍, സന്തുഷ്ട കുടുംബം മാസികകള്‍ക്ക് 10 വീതം വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ആനുകൂല്യം ലഭിക്കും.
മുഅല്ലിം പെന്‍ഷന്‍
   സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും വാര്‍ദ്ധക്യസഹജമായ കാര്യങ്ങളാല്‍ അദ്ധ്യാപന വൃത്തിയില്‍ തുടരാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന മുഅല്ലിംകള്‍ ക്ക് 500 രൂപാ വീതം പെന്‍ഷന്‍ നല്‍കി വരുന്നു.
അവശതാ സഹായം
യഥാവിധം സര്‍വീസോ പ്രായമോ ഇല്ലാതിരിക്കുകയും ശാരീരികാവശത മൂലം ജോലിയില്‍ നിന്നും വിരമിക്കേി വരികയും ചെയ്യുന്നവര്‍ക്ക് നല്‍കുന്ന സഹായം 10000/-
പൊതുവിവരം
സര്‍വീസ് & എം.എസ്.ആര്‍.
a) എം.എസ്.ആര്‍. എടുത്ത തിയ്യതി മുതല്‍ മാത്രമാണ് സര്‍വീസ് പരിഗണിക്കുന്നത്.
b) മദ്‌റസയില്‍ ചേര്‍ന്നാലും വിട്ടാലും മാനേജിങ് കമ്മിറ്റി ഒപ്പും സീലും മറ്റു രേഖകളും വാങ്ങി 2 മാസത്തിനകം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ടു എം.എസ്.ആര്‍. ശരിപ്പെടുത്തിയിരിക്കണം. വൈകി ശരിപ്പെടുത്തുകയാണെങ്കില്‍ ര് മാസത്തിലധികമുള്ള കാലത്തെ സര്‍വ്വീസ് നഷ്ടപ്പെടുന്നതാണ്.
c) പല മദ്‌റസകളിലും ജോലി ചെയ്ത ശേഷം എം.എസ്.ആര്‍. ശരിപ്പെടുത്തുകയാണെങ്കില്‍ അവസാനം ജോലി ചെയ്ത മദ്‌റസയിലെ സര്‍വീസ് മാത്രമേ ചേര്‍ത്തിക്കൊടുക്കുകയുള്ളൂ. മറ്റു മദ്‌റസകളിലെ സര്‍വീസ് കാലം ജോലിയില്ലാത്തതായി മാത്രമേ പരിഗണിക്കുകയുള്ളൂ.
നിയമങ്ങളും ചട്ടങ്ങളും
1. മദ്‌റസയില്‍ ഉദ്യേഗസ്ഥന്മാരെ നിയമിക്കാനും ചട്ടങ്ങള്‍ക്കു വിധേയമായി പിരിച്ചുവിടാനുമുള്ള അധികാരം മാനേജിങ് കമ്മിറ്റിക്കാണ്.
2. അംഗീകൃത മദ്‌റസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും രജിസ്‌ട്രേഷന്‍ ആക്ട് xxi അനുസരിച്ച് s1/1934-35  നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയെയും കീഴ്ഘടകങ്ങളെയും പൂര്‍ണമായും അംഗീകരിക്കുന്നവരും സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം.
3. മദ്‌റസയിലെ പഠനസംബന്ധമായ എല്ലാ ഉത്തരവാദിത്ത്വങ്ങളും സ്വദര്‍ മുഅല്ലിമില്‍ നിക്ഷിപ്തമാണ്.
4. മദ്‌റസ മുഅല്ലിംകള്‍ വിദ്യാലയത്തിനകത്തും പുറത്തും മാന്യരും മാതൃകാ പുരുഷന്മാരുമായിരിക്കണമെന്നതിനു പുറമെ തങ്ങളെ ഏല്‍പിക്കപ്പെട്ട ചുമതലയെ പറ്റി ബോധവാന്മാരും പഠനസംബന്ധമായ എല്ലാ ഉത്തരവാദിത്ത്വങ്ങളും യഥാസമയം പൂര്‍ത്തിയാക്കുകയും വേണം.
5. റമളാനില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ശമ്പളവും 8 മാസം പൂര്‍ത്തിയായി ജോലിചെയ്തവര്‍ക്ക് തുടര്‍ന്ന് ജോലിചെയ്യുകയാണെങ്കിലും പിരിച്ചുവിടുകയാണെങ്കിലും റമളാന്‍ (പൂട്ടിയതു മുതല്‍ തുറക്കുന്നതുവരെയുള്ള) അവധിക്കാല ശമ്പളത്തിനും അവകാശമുായിരിക്കും.
6. മദ്‌റസാ പ്രവൃത്തി ദിവസം സിലബസില്‍ നിര്‍ദ്ദേശിച്ചതില്‍ കുറയാന്‍ പാടില്ല.
7. പൂര്‍ണ ശമ്പളത്തോടുകൂടിയ 15 കാഷ്വല്‍ ലീവുകളും പകുതി ശമ്പളത്തോടുകൂടിയ 30 മെഡിക്കല്‍ ലീവുകള്‍ക്കും മുഅല്ലിംകള്‍ക്ക് അവകാശമുണ്ടാ യിരിക്കും. രണ്ട്  ദിവസത്തില്‍ കൂടുതലുള്ള പൊതു കല്‍പനകള്‍ക്കായി അടക്കുകയും തുറക്കുകയും ചെയ്യുന്ന ദിവസം ഹാജരില്ലാത്തവര്‍ക്ക് മാനേജിങ് കമ്മിറ്റി അനുമതി നല്‍കാത്തപക്ഷം കല്‍പനാ ദിവസങ്ങളിലെ ശമ്പളത്തിന് അവകാശമുണ്ടാവില്ല.
പരീക്ഷ
2010 ജനുവരി, ഏപ്രില്‍, ആഗസ്റ്റ് മാസങ്ങളിലായി യഥാക്രമം പാദം, അര്‍ദ്ധം, വാര്‍ഷികം എന്നീ പരീക്ഷകള്‍ നടക്കുന്നതാണ്.
വനിതാ ശരീഅത്ത് കോളേജ്
    സമൂഹത്തിന്റെ പാതിയും കുടുംബത്തിന്റെ ഭരണാധിപയുമായ സ്ത്രീസമൂഹത്തെ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില്‍ തങ്ങളിലര്‍പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുന്നതുമായ മത വിജ്ഞാനത്തോടൊപ്പം ബി.എ. അഫ്‌ളലുല്‍ ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്‍, ഹോം സയന്‍സ്, എംബ്രോയിഡറി എന്നിവയില്‍ പരിശീലനവും നല്‍കി പ്രാപ്തരാക്കുക. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്‍ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന്‍ ആവശ്യമായ എല്ലാ മത ഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉത്‌ബോധന പരിശീലനവും നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ഈ സ്ഥാപനത്തിന് പ്രാപ്തരായ സ്ത്രീകള്‍തന്നെ നേതൃത്വം നല്‍കുന്നു. എല്ലാ അദ്ധ്യയന വര്‍ഷങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.
മുഅല്ലിം ട്രൈനിങ് സെന്റര്‍
    മദ്‌റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. ഈ മേഖലയില്‍ പ്രാപ്തരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. പ്രായോഗിക പരിജ്ഞാനവും, അദ്ധ്യയന സാങ്കേതിക വിദ്യകളും, ഭാഷാ പരിജ്ഞാനങ്ങളും അദ്ധ്യാപന മനഃശാസ്ത്രവുമെല്ലാം നല്‍കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ.മുഅല്ലിം ട്രൈനിങ് സെന്ററില്‍നിന്നും പത്ത് ബാച്ചുകള്‍ ഇതിനകം പഠനം പൂര്‍ത്തിയാക്കി. തുടര്‍ പഠനത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തു വരുന്നു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലം. സൗജന്യ താമസ- ഭക്ഷണത്തിനു പുറമെ സ്റ്റൈപന്റും നല്‍കുന്നു.
സുന്നി ബാലവേദി
സമസ്തയുടെ മദ്‌റസകളില്‍ പഠിക്കുന്ന പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുക, ഇസ്‌ലാമിക ചുറ്റുപാടും സൗഹൃദാന്തരീക്ഷവും നല്‍കി ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊുവരിക തുടങ്ങിയവയാണ് സുന്നി ബാലവേദിയുടെ ലക്ഷ്യം. ഒപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും കലാസാഹിത്യ, പ്രസംഗ മേഖലകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. മദ്‌റസകളിലെ സാഹിത്യ സമാജ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും ഈ സംഘടന കേന്ദ്രീകരിച്ചാണു നടത്തുന്നത്.
പ്രസിഡ്:
സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്. മൊബൈല്‍: 9995039999
വൈ. പ്രസിഡ്:
1. അസീല്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, മൊബൈല്‍: 9947156060
2. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ പാലക്കാട്, ഫോണ്‍: 04912 873680
3. മിദ്‌ലാജ് പി. കിടങ്ങഴി, ഫോണ്‍: 0483 2762885, മൊബൈല്‍: 9387408250
ജന. സെക്രട്ടറി:
റശീദ് മു ണ്ടേരി, കണ്ണൂര്‍. മൊബൈല്‍: 9895407189
സെക്രട്ടറിമാര്‍:
1. മുഹമ്മദ് ശാക്കിര്‍, ചെറൂപ്പ, കോഴിക്കോട്. മൊബൈല്‍: 9605404991
2. ഇംദാദ് പള്ളിപ്പുഴ, കാസര്‍ഗോഡ്. മൊബൈല്‍: 9947131529
3. മുഈനുദ്ദീന്‍ കെ., വളയംകുളം. മൊബൈല്‍: 9995873513
ട്രഷറര്‍:
ശംസാദ് സലീം പി.കെ., കരിങ്കല്ലത്താണി. മൊബൈല്‍: 9895209054
അഡൈ്വ. ചെയര്‍:
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്. ഫോണ്‍: 0494 2463575 മൊബൈല്‍: 9656005575
കണ്‍വീനര്‍:
നാസ്വര്‍ ഫൈസി കൂടത്തായി. മൊബൈല്‍: 9447338246, 9747740130
സന്തുഷ്ട കുടുംബം മാസിക
    മുസ്‌ലിം കുടുംബ സദസ്സുകളില്‍ ആവേശത്തിന്റെയും അഭിമാനത്തിന്റെയും നിറച്ചാര്‍ത്ത് നല്‍കിയ, പുതിയൊരു വായനാ സംസ്കാരത്തിന് തുടക്കം കുറിച്ച ലക്ഷക്കണക്കിനു വായനക്കാരുള്ള ഒരു പ്രസിദ്ധീകരണമാണ് സന്തുഷ്ട കുടുംബം. മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ളത് ഇതിനാണ്.മനുഷ്യന്റെ നിര്‍മലമായ വികാരങ്ങളെ ചൂഷണം ചെയ്യുന്നതാണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അധിക പ്രസിദ്ധീകരണങ്ങളും. സ്ത്രീ സൗന്ദര്യവും മെയ്ക്കപ്പു വിചാരങ്ങളും പൈങ്കിളികഥകളും സൗന്ദര്യ പോഷണ പാഠങ്ങളും കമ്പോളവല്‍കരിച്ചുകൊണ്ടാണ് ആ പ്രസിദ്ധീകരണങ്ങളൊക്കെയും പുറത്തിറങ്ങുന്നത്. സന്തുഷ്ട കുടുംബം ഇവിടെ വ്യതിരിക്തമാവുന്നു. കുടുംബിനിക്ക് മാര്‍ഗദര്‍ശനം നല്‍കുകയും സനാതന ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്‌ലാമിക സംസ്കാരത്തിലൂടെ വായനക്കാരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് ഈ പ്രസിദ്ധീകരണത്തിന്റെ ദൗത്യം. സ്ത്രീകളില്‍ രചനാത്മകമായ വായനാശീലം ഉണ്ടാക്കിയെടുക്കുകയും വിശ്വാസപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ നേരും നെറിയും വകതിരിച്ചുകാണിച്ചു കൊടുക്കുകയും, ഇസ്‌ലാമിക ജീവിതവും സന്തുഷ്ടകരമായ കുടുംബാന്തരീക്ഷവും പരിപാലിച്ചെടുക്കുകയും ചെയ്യുക എന്നതും കുടുംബം മാസിക ലക്ഷ്യമാക്കുന്നു്.
കുരുന്നുകള്‍ കുട്ടികളുടെ മാസിക
    കുട്ടികള്‍ക്ക് അറിവും ആനന്ദവും ഒരുപോലെ നല്‍കുന്ന അവരുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് കുരുന്നുകള്‍. ഭൂതപ്രേത കഥകള്‍ കൈയടക്കിയ ബാല സാഹിത്യങ്ങളില്‍നിന്നും, അശ്ലീലച്ചുവയുള്ള ടെലിവിഷന്‍ സംസ്കാരത്തില്‍നിന്നും കുട്ടികളെ സത്‌വായനയിലേക്ക് കൈപിടിച്ചുകൊണ്ടു വരികയും, അറിവും വിവേകവുമുള്ള ഉത്തമ പൗരന്മാരായി അവരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് കുരുന്നുകളുടെ ലക്ഷ്യം. വായനാശീലമെന്നത് വലിയൊരു സമ്പാദ്യമാണ്. കുട്ടികളിലെ ബുദ്ധിയും ചിന്തയും വളരാനും, ഉല്‍കൃഷ്ടമായൊരു വ്യക്തിത്വം പോഷിപ്പിച്ചെടുക്കാനും വായന സഹായകമാവുന്നു. കുട്ടികളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം കഥ, കവിത, ചരിത്ര പാഠങ്ങള്‍, ചിത്രകഥകള്‍, ക്വിസ് മുതലായവ ഈ മനോഹരമായ മാസികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളിലെ സര്‍ഗാത്മകതയും ജന്മവാസനകളും ഇസ്‌ലാമിക ചുറ്റുപാടുകളിലൂടെ വളര്‍ത്തിക്കൊണ്ടു വന്ന് വിവേകവും പക്വതയുമുള്ള പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ കുരുന്നുകള്‍ പരിശ്രമിക്കുന്നു.
അല്‍മുഅല്ലിം മാസിക
    മുഅല്ലിം സംഘടനാ സര്‍ക്കുലറുകളും സമൂഹത്തിന്റെ സ്പന്ദനവും മദ്‌റസാ വാര്‍ത്തകളും പ്രാസ്ഥാനിക ചലനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരമാണ് അല്‍മുഅല്ലിം മാസിക. ഇസ്‌ലാമിക സംസ്കാരവും സവിശേഷതകളും വിളിച്ചോതുന്ന പ്രൗഢമായ ലേഖനങ്ങളും മികവുറ്റ ആനുകാലിക രചനകളും അല്‍മുഅല്ലിം മാസികയെ ശ്രദ്ധേയമാക്കുന്നു. എല്ലാ മദ്‌റസകളിലേക്കും സൗജന്യമായി ഓരോ കോപ്പി വീതം വിതരണം ചെയ്തുവരുന്നു.
മുഅല്ലിം ഓഫ്‌സെറ്റ് പ്രസ്സ്
    ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണിത്. പ്രസിദ്ധീകരണങ്ങള്‍, ഓഫീസ് സംബന്ധമായ പ്രസ് വര്‍ക്കുകള്‍, മദ്‌റസകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്‍ പ്രിന്റിങ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയു്.
മുഅല്ലിം കോംപ്ലക്കസ്
    കോഴിക്കോട് നഗരത്തില്‍ ബേബി ഹോസ്പിറ്റലിനു സമീപം ബൈപ്പാസ് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിങ് കോംപ്ലക്‌സ്, ഓഫീസ് സൗകര്യങ്ങള്‍, കാര്‍പാര്‍ക്കിങ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെയു്. സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ സബ് ഓഫീസ് ഈ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്നു.
മുഅല്ലിം പബ്ലിഷിങ് ബ്യൂറോ
അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുജനങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്‌ലിം സമുദായത്തിന്റ ശരിയായ സംസ്കൃതിക്കും ധാര്‍മിക ഉന്നമനത്തിനും ഉതകുന്ന പ്രായത്തിനും വിഭാഗത്തിനും അനുയോജ്യമായ ഇസ്‌ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നീ എഴുത്തുകാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കുക എന്നിവയാണ് ബ്യൂറോയുടെ ലക്ഷ്യം. ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
Contact Address
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
മസ്താലയം, ചേളാരി, പി.ഒ.തേഞ്ഞിപ്പലം- 673 636, മലപ്പുറം ജില്ല. ഫോണ്‍ 0494 2400530, 2400749, ഫാക്‌സ്: (0494) 2400530

No comments:

Post a Comment

ABOUT VIQAYA

ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് ‘സമസ്ത’യുടെ വിദ്യാ...