Pages

Monday, October 10, 2016

ABOUT VIQAYA

ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് ‘സമസ്ത’യുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ വിഭാഗം വിഖായ വളണ്ടിയര്‍മാര്‍. മണ്ണിലും മനസ്സിലും കരുണ വറ്റിയ കാലത്ത് ആത്മ സമര്‍പ്പണത്തിന്റെ പുതുചരിത്രം രചിക്കുകയാണ് അവര്‍.
വിഖായ എന്നാല്‍ സുരക്ഷ
വിഖായ എന്നാല്‍ സുരക്ഷ എന്നാണര്‍ത്ഥം. നിരത്തിലും പൊതു ഇടങ്ങളിലും സ്വന്തം വീട്ടില്‍ പോലും ഒറ്റപ്പെടുന്ന സമൂഹത്തിന് സുരക്ഷ ഒരുക്കുകയാണ് വിഖായ വളണ്ടിയര്‍മാര്‍. എല്ലാരംഗവും കച്ചവട വല്‍ക്കരിച്ച പുതിയ കാലത്ത് സന്നദ്ധ സേവനവും ഇതില്‍ നിന്ന് വിഭിന്നമല്ല. സന്നദ്ധ സേവകരെ പടച്ചെടുക്കാന്‍ സര്‍വകലാശാലകളില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുമ്പോഴും ആത്മാര്‍ഥതയുള്ള സേവനം ലഭ്യമല്ലെന്നതാണ് സത്യം. സേവന പ്രവര്‍ത്തനങ്ങള്‍ കടലാസു നാണയത്തില്‍ മൂല്യം കണക്കാക്കി ഇവന്റ്മാനേജ്‌മെന്റുകള്‍ക്ക് ക്വൊട്ടേഷന്‍ നല്‍കുന്ന രീതിയാണിന്നുള്ളത്. അയല്‍പക്കക്കാരും കൂട്ടുകാരും സഹപ്രവര്‍ത്തകരും സ്വമേധയാ നിര്‍വഹിച്ചിരുന്ന സേവനങ്ങള്‍ ഇവന്റ് മാനേജ്‌മെന്റുകളിലേക്ക് മാറുന്നത് സാമൂഹ്യ ബന്ധങ്ങളിലെ ഭീതിതമായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. സമൂഹത്തിന്റെ പൊതു നന്‍മയ്ക്ക് വിദ്യാര്‍ഥി സമൂഹത്തെ ക്രിയാത്മകമായി ഉപയോഗിച്ച് മാതൃകയായ എസ്.കെ.എസ്.എസ്.എഫിന്റെ കാല്‍നൂറ്റാണ്ടിന്റെ പ്രവര്‍ത്തന പഥത്തിലെ പ്രധാന ചുവടുവയ്പ്പാണ് വിഖായ പദ്ധതിയിലൂടെ നടത്തുന്നത്.
വിഖായയുടെ സേവനം
അഞ്ചു മേഖലകളെ സമന്വയിപ്പിച്ചാണ് വിഖായയുടെ സേവന പ്രവര്‍ത്തനങ്ങളുടെ ക്രമീകരണം
1)ആതുരാലയ സേവനം:
സാധാരണക്കാരുടെ ആശാ കേന്ദ്രമായ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളെ ഒ.പി കളിലും വാര്‍ഡുകളിലും കാഷ്വാലിറ്റികളിലും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സേവന സമയം കൃത്യമായി നിര്‍ണയിച്ച് ആശുപത്രികളില്‍ മുഴുവന്‍ സമയവും സേവനം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ആരംഭിച്ചിട്ടുള്ള ഊ പ്രവര്‍ത്തനത്തിന് ആശുപത്രി അധികാരികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.
അപകടങ്ങളും അത്യാഹിതങ്ങളും പതിവായ കാലത്ത് രോഗികള്‍ക്ക് കൃത്യസമയത്ത് രക്തം ലഭ്യമല്ലാതാവുന്ന സാഹചര്യം നിലവിലുണ്ട്. ഇതിനു പരിഹാരമായി രക്തം നല്‍കാന്‍ സജ്ജരായ കാല്‍ലക്ഷം അംഗങ്ങളുള്ള രക്തദാന നിരയേയാണ് വിഖായ സജ്ജമാക്കിയിരിക്കുന്നത്. ംംം.സെളൈ്ശൂമ്യമ.രീാ എന്ന വിലാസത്തില്‍ ആര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രക്തം ആവശ്യമുള്ള സ്ഥലത്തെ ദാതാക്കളെ രക്ത ഗ്രൂപ്പ് തിരിച്ച് കണ്ടെത്താനന്‍ സാധിക്കുമെന്നതാണ് വെബ് സൈറ്റിന്റെ പ്രത്യേകത.
2) അപകടസ്ഥലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അലര്‍ട്ട്
റോഡപകടങ്ങള്‍ മുതല്‍ വന്‍ ദുരന്തങ്ങളില്‍ വരെ പ്രഥമ ശുശ്രൂഷ നിര്‍ണായകമാണ്. ഇത്തരം സാഹചര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാന്‍ കൃത്യമായ പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരെയും മെഡിക്കല്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തിയാണ് വിഖായയുടെ ആക്‌സിഡന്റ് കെയര്‍ വിംഗായ അലര്‍ട്ട്. അപകടത്തില്‍ പെട്ടവരെ കൃത്യമായി ആശുപത്രികളിലെത്തിക്കാന്‍ സംസ്ഥാനത്തെ ഒരോ ജില്ലകളിലേയും പ്രധാന അപകട മേഖലകളിലും ആംബുലന്‍സുകളിലും വളണ്ടിയര്‍മാരുടെ സേവനം ഉണ്ടാവും.
3) ലഹരി വിരുദ്ധ സാമൂഹ്യ ഇടപെടല്‍
ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളിയാവുക, ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കുക എന്നതാണ് ഇതിന്റെ പ്രധാന പ്രവര്‍ത്തനം. ഇതുകൂടാതെ തെറ്റായ ഭക്ഷണ ശീലം, പ്ലാസ്റ്റിക് ഉപഭോഗം, അസാന്‍മാര്‍ഗിക ലൈംഗിക ബന്ധങ്ങള്‍ എന്നിവക്കെതിരെയും സംഘം ബോധവല്‍ക്കരണം നടത്തും.
4) സര്‍ക്കാര്‍, സര്‍ക്കാതിര സേവനങ്ങള്‍ ലഭ്യമാക്കുക
അറിവില്ലായ്മമൂലം സാധാരണക്കാര്‍ക്കു നഷ്ടപ്പെടാവുന്ന നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങളെ കുറിച്ച് കൃത്യമായ വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് വിഖായയുടെ മറ്റൊരു പ്രവര്‍ത്തനം.
5) മഹല്ലു കേന്ദ്രങ്ങളിലെ ക്രിയാത്മക സേവനം
മഹല്ലുകള്‍ കേന്ദ്രീകരിച്ചു നടത്തേണ്ട പൊതു കാര്യങ്ങളില്‍ പുതിയ തലമുറക്ക് കൃത്യമായ പരിശീലനം നല്‍കുകയും ഇക്കാര്യത്തില്‍ അവരെ സജ്ജമാക്കുകയും ചെയ്യുകയാണിതിന്റെ ലക്ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ വഴിയാണ് 25,000 സന്നദ്ധ സേവകരുടെ പ്രവര്‍ത്തനം നിയന്ത്രിക്കപ്പെടുക. ക്ലസ്റ്റര്‍ തലങ്ങളില്‍ ഇതിനോടകം ആരംഭിച്ച സഹചാരി റിലീഫ് സെന്ററുകള്‍ ഇതിന്റെ ചുക്കാന്‍ പിടിക്കും. സ്റ്റേറ്റ് വിഖായ ട്രെയ്‌നേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ അലര്‍ട്ടും വിഖായയുടെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കുന്നുണ്ട്.

Read More..
മത,സാമൂഹിക,സാംസ്‌കാരികതലങ്ങളില്‍ കൃത്യവും ശക്തവുമായ ഇടം നേടിയെടുത്ത സമസ്ത കേരള സുന്നിസ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ കര്‍മ്മരംഗത്തെ കാല്‍നൂറ്റാണ്ടിന്റെ ഓര്‍മ്മകള്‍ പുതുക്കുന്ന അവസരമാണിത്. പുതിയ സുപ്രഭാതങ്ങളിലേക്കുള്ള വഴികളെക്കുറിച്ച് ചിന്തിക്കുന്ന വേളകൂടിയാണ് സംഘടനയുടെ സില്‍വര്‍ജൂബിലി ആഘോഷകാലം. ഈ വേളയില്‍ കേരളീയമുസ്‌ലിങ്ങളുടെ അഭിമാനകരമായ അസ്തിത്വത്തിനുവേണ്ടി പോരാടിയ ഉജ്വലമായ ഒട്ടേറെ ചരിതങ്ങള്‍ ഓര്‍മ്മകളിലേക്ക് ഓടിയെത്തുകയാണ്.
ചൂഷണമുക്തസമൂഹത്തിനായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ ഇടപെടലുകളും തിന്മകള്‍ക്കെതിരേയുള്ള സന്ധിയില്ലാസമരങ്ങളും സാംസ്‌കാരികാധിനിവേശങ്ങള്‍ക്കെതിരേയുള്ള പ്രതിരോധങ്ങളും കേരളീയസമൂഹത്തിനു ബോധ്യപ്പെട്ട വസ്തുതകളാണല്ലോ. കടന്നുവന്ന വഴികളില്‍ നിന്നുംസ്വാംശീകരിച്ചെടുത്ത ഊര്‍ജത്തിന്റെ കരുത്തില്‍ പുതിയ പുലരികള്‍ക്ക് അരങ്ങൊരുക്കാനും സമുദായത്തിനു പുരോഗമനത്തിന്റെ മാര്‍ഗം കാണിക്കാനും സംഘടന പൂര്‍വാധികം ശക്തിയോടെ കര്‍മ്മപഥത്തില്‍ സജീവമാകുകയാണ്.
സില്‍വര്‍ജൂബിലിയോടനുബന്ധിച്ചു കാലോചിതവും സുപ്രധാനവുമായ നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചു നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതില്‍ ഏറെ അഭിമാനാര്‍ഹമായ പദ്ധതിയാണ് വിഖായ. സേവനമേഖലകളില്‍പ്പോലും ഇവന്റ് മാനേജ്‌മെന്റ് കടുന്നകയറുന്ന വല്ലാത്തൊരു കാലമാണിത്. എല്ലാവരും തന്നിലേക്ക് ഒതുങ്ങിക്കൂടുന്നു. പരസഹയങ്ങളെയും സേവനങ്ങളെയും കച്ചവടകണ്ണോടെ മാത്രം കാണുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നു. ഈ സാഹചര്യത്തില്‍ മാറ്റത്തിന്റെ മാറ്റൊലിയാകുകയാണ് വിഖായ പദ്ധതി.
ഭൗതികലാഭേഛയില്ലാതെ തികച്ചും പാരത്രികവിജയം മുന്നില്‍കണ്ടുള്ള സദ്ധന്നസേവന പ്രവര്‍ത്തനങ്ങളാണ് വിഖായയുടെ ആത്യന്തികലക്ഷ്യം. സേവനപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മെയ്യും മനസും സമര്‍പ്പിക്കാന്‍ സുസജ്ജരായ ഇരുപത്തിയ്യായിരം അംഗങ്ങളെ പരിശീലിപ്പിച്ചു നാടിനു സമര്‍പ്പിക്കുകയാണ്. അപകടങ്ങളില്‍പ്പെട്ടവര്‍ക്ക് അടിയന്തിരസഹായമോ ഒരുതുള്ളി വെള്ളമോ നല്‍കാതെ അപകടക്കാഴ്ച മൊബൈലില്‍ പകര്‍ത്താനുംസോഷ്യല്‍മീഡിയകളില്‍ പോസ്റ്റ്‌ചെയ്യാനും മത്സരിക്കുന്ന കനിവു വറ്റിയ മനസുകള്‍ക്കിടയില്‍ ഒരു തിരുത്തല്‍ശക്തിയായി വിഖായയുടെ പ്രവര്‍ത്തകര്‍ മാറുകതന്നെ ചെയ്യും.(ഇ.അ).
മദ്യത്തിനെതിരേ ശബ്ദിക്കാനും ബാറുകള്‍ അടപ്പിക്കാന്‍ സമരംചെയ്യാനും ആളുകള്‍ എമ്പാടുമുണ്ട്. പക്ഷേ, മദ്യാസക്തിയുടെയും ലഹരിയുടെയുംഅടിമകളായ കുറേ പാവം മനുഷ്യരുണ്ട് ഇവിടെ. അറിഞ്ഞോ അറിയാതെയോ മദ്യത്തിന്റെ കെണിയില്‍പ്പെട്ടുപോയവര്‍. അവരെ വിമര്‍ശിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. അവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുന്നത് അല്‍പ്പം പ്രയാസം നിറഞ്ഞ പണിയാണല്ലോ. ആ പ്രയാസം ഏറ്റെടുത്ത് ലഹരിയുടെ ജീവിതത്തില്‍ നിന്നു ജീവിതത്തിന്റെ ലഹരിയിലേക്കു അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുമായാണ് വിഖായ സമൂഹത്തിലേക്ക് ഇറങ്ങുന്നത്. മഹല്ല് ശാക്തീകരണവും അജ്ഞതയുടെ പേരില്‍നഷ്ടപ്പെട്ടു പോകുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവുമെല്ലാം വളരെ ചിട്ടയോടെയും വ്യവസ്ഥാപിതമായും തികച്ചും ലളിതമായുംവിഖായ വഴി ലഭ്യമാകുന്നുണ്ട്.
അഞ്ചുമേഖലകള്‍ കേന്ദ്രീകരിച്ചാണു വിഖായയുടെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അവ താഴെ പറയുവയാണ്;
1) ആതുരസേവനമേഖലയില്‍ രോഗീപരിചരണം,സാമ്പത്തികസഹായം, മരുന്നുകളും ഉപകരണങ്ങളുംഎത്തിക്കല്‍, രക്തദാനം തുടങ്ങിയവ.
2) അപകടസ്ഥലങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കല്‍.
3) ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും പങ്കാളികളാകല്‍. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കല്‍.
4)അറിവില്ലായ്മ കൊണ്ടു സാധാരണക്കാര്‍ക്കു നഷ്ടപ്പെടുന്ന നിരവധി സര്‍ക്കാര്‍,സര്‍ക്കാരിതര ആനുകൂല്യങ്ങളും സംബന്ധിച്ച വിവരം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കല്‍.
5) മഹല്ല്തലങ്ങളില്‍ ക്രിയാത്മക സേവനപ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുതിനും ശ്രമദാനമേഖലയിലേക്കു പുതിയതലമുറയെ ആകര്‍ഷിക്കുന്നതിനുമായി പ്രാദേശികമായി പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരല്‍.
ഭൗതിക നേട്ടങ്ങളല്ല സംഘടന ഈ സേവനത്തിലൂടെ ആഗ്രഹിക്കുന്നത്, സൃഷ്ടാവിന്റെ പ്രീതി മാത്രമാണ്. സന്നദ്ധസേവനത്തിനു വലിയ പ്രാധാന്യംകല്‍പ്പിച്ച മതമാണ് ഇസ്‌ലാം. സ്വാര്‍ഥത വെടിഞ്ഞ് സുഖവുംസന്തോഷവുമെല്ലാം മറ്റുള്ളവര്‍ക്കു സമര്‍പ്പിക്കാനാണ് ഇസ്‌ലാം വിശ്വാസികളോട് ആവശ്യപ്പെടുന്നത്. തന്റെ ആയുസ്സുംആരോഗ്യവുംമറ്റുള്ളവര്‍ക്കു കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ വിനിയോഗിക്കേണ്ടത് ഓരോ മുസ്‌ലിമിന്റെയും ഉത്തരവാദിത്വവും ബാധ്യതയുമാണ്. സമൂഹത്തിലൊന്നടങ്കം പരന്നൊഴുകുന്ന സേവനസന്നദ്ധതയുടെ ഉടമകളായി എല്ലാവരും മാറണമെന്നാണ് ഇസ്‌ലാമിന്റെ താല്‍പര്യം. അത്തരമൊരു മനസ് ഓരോരുത്തര്‍ക്കുമുണ്ടാകുമ്പോള്‍ മാത്രമേ അവന്റെ മതം പൂര്‍ണ്ണമാകുകയുള്ളൂ.
ജാതി,മത,വര്‍ഗ,വര്‍ണ്ണ ഭേദമന്യേ സഹജീവികളോടു ഹൃദ്യമായ സ്വഭാവ വിശുദ്ധിയോടെ ഇടപെടുകയുംഅവരുടെ താല്‍പര്യങ്ങളെ മാനിക്കുകയുംചെയ്യണമെന്ന് ഇസ്‌ലാം ഉണര്‍ത്തുന്നുണ്ട്്. ഭൂമിയിലുള്ളവരോടു കരുണകാണിക്കുന്നവര്‍ക്കു മാത്രമേ ആകാശത്തുനിന്നും കരുണചെയ്യപ്പെടുകയുളളൂ. പ്രയാസപ്പെടുന്നവര്‍ക്ക് അടിയന്തിരമായ സഹായസഹകരണങ്ങള്‍ ലഭ്യമാക്കണം.
”അല്ലാഹു”തന്നെയാണ് ഈ വിഭവങ്ങള്‍ അവനിച്ഛിക്കുന്നവര്‍ക്കു വിപുലീകരിച്ചും ചുരുക്കിയും കൊടുക്കുതെന്ന് ഈ ജനം കാണുന്നില്ലേ? നിശ്ചയം, വിശ്വസിക്കുന്ന ജനത്തിന് ഇതില്‍ ധാരാളംദൃഷ്ടാന്തങ്ങളുണ്ട്. അതിനാല്‍ (വിശ്വസിച്ചവനേ) ബന്ധുജനങ്ങള്‍ക്ക് അവരുടേതായ അവകാശങ്ങള്‍ നല്‍കുക. അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെഅവകാശവും. ഇതത്രെ, പ്രീതി കാംക്ഷിക്കുന്നവര്‍ക്കുള്ള ശ്രേഷ്ഠകരമായ രീതി. അവര്‍ തന്നെയാകുന്നു വിജയംവരിക്കുവര്‍ (അര്‍റൂം;37,38)
ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് തഫ്‌സീറുല്‍ കബീറില്‍ പറയുത് കാണുക; സൃഷ്ടികളോടു പൊതുവായി അനുവര്‍ത്തിക്കേണ്ട സഹാനുഭൂതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്.അതായത്, ഈ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നു വിഭാഗത്തിനു തന്റെ കൈയില്‍ ആവശ്യത്തില്‍ കൂടുതല്‍ഉണ്ടായാലും ഇല്ലെങ്കിലും സഹായവും ഉപകാരവുംചെയ്യേണ്ടത് അനിവാര്യമാണ് .
സൃഷ്ടിയെ സേവിച്ചു സ്രഷ്ടാവിനെ പുണരുന്നവനാണ് യഥാര്‍ഥ മുസ്‌ലിം. ‘സൃഷ്ടികള്‍ മുഴുവന്‍ അല്ലാഹുവിന്റെ കുടുംബമാണ്. അവന്റെ കുടുംബത്തിന് ഏറ്റവുംകൂടുതല്‍ ഉപകാരംചെയ്യുന്നവരാരോ അവരാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവര്‍’എന്നാണ് തിരുനബിയുടെ അധ്യാപനം. ‘കാരുണ്യംകാണിക്കാത്ത കാലത്തോളം നിങ്ങള്‍ വിശ്വാസി അല്ല തന്നെ’ ഈ നബി വചനം കേട്ടപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു; ‘ഞങ്ങളെല്ലാവരും പരസ്പരംകാരുണ്യം കാണിക്കുന്നുണ്ടല്ലോ’. അപ്പോള്‍ നബി(സ) ഇങ്ങനെ പ്രതികരിച്ചു; ‘നിങ്ങള്‍ നിങ്ങളുടെ സ്വന്തക്കാരോടു കാണിക്കുന്ന കാരുണ്യവുംസഹാനുഭൂതിയും അല്ല ഇവിടെ ഉദ്ദേശ്യം.മറിച്ച്, എല്ലാ മനുഷ്യരോടും ഉണ്ടാകേണ്ട കാരുണ്യവും സഹാനുഭൂതിയുമാണ്'(ത്വബറാനി)
സന്നദ്ധസേവന പ്രവര്‍ത്തനങ്ങളുടെ അനിവാര്യതയും മഹത്വവുംവ്യക്തമാക്കുന്ന ഒരു പ്രവാചകാധ്യാപനം കാണുക,’ഒരാള്‍ ഈ ലോകത്തു വച്ചു മറ്റൊരാളുടെ ഒരു പ്രയാസം അകറ്റിയാല്‍ അന്ത്യനാളില്‍ അവന്റെ പ്രയാസം അല്ലാഹു അകറ്റുതാണ്. ബുദ്ധിമുട്ടു കൊണ്ടുവലഞ്ഞ ഒരാള്‍ക്ക് ആരെങ്കിലുംആശ്വാസം നല്‍കിയാല്‍ ഇരുലോകത്തും അല്ലാഹു അയാള്‍ക്ക് എളുപ്പം പ്രദാനം ചെയ്യും. തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്ന കാലത്തോളം അല്ലാഹു തന്റെ അടിമയെയും സഹായിക്കുതാണ്'(മുസ്‌ലിം)
‘ഭൂമിയിലുള്ളവരോടു നിങ്ങള്‍ ദയാനുകമ്പയോടെ പെരുമാറൂ, എങ്കില്‍ ഉപരിലോകത്തുള്ളവന്‍ നിങ്ങളോടും ദയാനുകമ്പയോടെ പെരുമാറും’ എന്നാണു പ്രവാചകന്‍ പഠിപ്പിക്കുന്നത്. നമുക്കിടയില്‍ പലവിധ രോഗങ്ങള്‍കൊണ്ടും മറ്റു ശാരീരിക പ്രയാസങ്ങള്‍കൊണ്ടും ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. ഒരു കൈത്താങ്ങായി ജീവിതത്തില്‍ ആരെങ്കിലുമെത്തിയിരുന്നെങ്കില്‍ എന്നു കരുതുന്നവരുമുണ്ട്.
ഇവിടെയാണ് വിഖായയുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ഇതിന്റെ സേവനങ്ങള്‍ സംസ്ഥാനത്തെ തെരെഞ്ഞെടുക്കപ്പെട്ട ഇരുനൂറ്റി അന്‍പത് കേന്ദ്രങ്ങള്‍ വഴിയാണ് ലഭ്യമാക്കപ്പെടുന്നത്. സില്‍വര്‍ ജൂബിലിയുടെ കാലയളവില്‍ ക്ലസ്റ്റര്‍ തലങ്ങളില്‍ ആരംഭിക്കുന്ന സഹചാരി റിലീഫ് സെന്റര്‍ കേന്ദ്രീകരിച്ചാണ് പ്രാദേശിക പ്രവര്‍ത്തനങ്ങള്‍. സ്റ്റേറ്റ് വിഖായ ട്രെയിനേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ അലര്‍ട്ടും വിഖായയുടെ വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കും.
ഏറ്റവുംകാലോചിതമായ ഈ പദ്ധതിയുടെ വിജയത്തിനു കൂടെ നില്‍ക്കേണ്ടതും പിന്തുണക്കേണ്ടതും സുമനസുകളുടെ ഉത്തരവാദിത്വമാണ്. സമൂഹത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടിയുള്ള എസ്.കെ.എസ്.എസ്.എഫിന്റെ കര്‍മ്മപദ്ധതികളോടൊപ്പം നിങ്ങളുടെ സാന്നിധ്യവുംസഹകരണവും പ്രതീക്ഷിക്കുകയാണ്.അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)

സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍

Samastha Kerala Madrasa Management Association 
സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍
     സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പിറവിയെടുത്ത് മാസങ്ങളേ ആയുള്ളു, റെയ്ഞ്ച്, ജില്ലാ, കേന്ദ്ര ഘടകങ്ങള്‍ ഏറെക്കുറെ നിലവില്‍ വന്നു. ബഹുമാനപ്പെട്ട സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നയങ്ങളും പദ്ധതികളും വിജയകരമായി സമൂഹത്തിന്റെ അടിത്തട്ടില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിന് വേണ്ടതു ചെയ്യുക എന്നതാണ് സമിതിയുടെ പ്രഥമ ലക്ഷ്യം. അതിലൂടെ പരിശുദ്ധ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ മൂല്യങ്ങളും ആചാരനുഷ്ഠാനങ്ങളും സ്വഭാവ മര്യാദകളും ഓരോ മുസ്‌ലിമിന്റെയും നിഷ്‌കളങ്ക മനസ്സില്‍ അനുകൂലമായി സ്ഥാനം പിടിപ്പിക്കുക എന്ന മഹല്‍ കര്‍മ്മമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഓരോ മുസ്‌ലിമും ഈ അടിത്തറയിലാണ് തന്റെ ജീവിതം ചിട്ടപ്പെടുത്തുന്നത്. ഇതു മൂലം തന്റെ ജീവിതം തനിക്കു തന്നെയും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെട്ടതായി ഭവിക്കുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഭൗതിക ജീവിതം തനിക്കു നേടാനാവുമെന്നും അതൊടൊപ്പം ആ ജീവിതം അനശ്വരമായ പരലോകത്തിലേക്ക് ശാശ്വത സമ്പാദ്യവുമായി തീരുന്നു. മനുഷ്യന്റെ ഇഹ-പര വിജയത്തിലേക്ക് തങ്ങളെ നയിക്കുന്ന പരിശുദ്ധമതത്തിന്റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ മനുഷ്യ സമൂഹത്തില്‍ അര്‍ത്ഥ പൂര്‍ണമായി പ്രചരിപ്പിക്കുക എന്നതാണ് മദ്രസാമാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ദേശ്യം.
     ബഹു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്ത ഈ മഹല്‍ യജ്ഞം സമൂഹത്തില്‍ അനസ്യൂതം നടപ്പിലാക്കികൊണ്ടിരിക്കുന്നത് മദ്രസാ മാനേജ്‌മെന്റുകളാണ്. നിസ്വാര്‍ത്ഥരായ ദീനി സേവകരുടെ വലിയ ഒരു കൂട്ടായ്മയാണ് നമുക്ക് ഈ രംഗത്ത് കാണാന്‍ കഴിയുന്നത്. ധീഷണാ ശാലികളായ ഒട്ടേറെ പേര്‍ വിവിധ മാനേജ്‌മെന്റ് കമ്മിറ്റികളിലുണ്ട്. ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍, സേവനതല്‍പരര്‍, ദീനിസ്‌നേഹികള്‍, ഉദാരമനസ്‌കര്‍, കര്‍മ്മോത്സുകരായ സാമൂഹ്യപ്രവര്‍ത്തകര്‍. മികവുറ്റ നേതൃപാടവമുള്ളവര്‍ തുടങ്ങി ഉന്നത വ്യക്തിത്വങ്ങളായ ധാരാളം പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലുണ്ട്. അവര്‍ക്കെല്ലാം ഒന്നിച്ചിരിക്കാനും മുഖാമുഖം ഇരുന്നു ആശയങ്ങള്‍ കൈമാറാനും ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും ഒരു വേദിയുണ്ടാവുക എന്നത് സമൂഹത്തിന് വലിയ ഒരു മുതല്‍ കൂട്ടാവും എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു അസോസിയേഷന്‍ രൂപീകരണത്തിന് പണ്ഡിത നേതൃത്വം മുന്‍കയ്യെടുത്തത്.
     പൊതുരംഗത്ത് പരിചയവും അനുഭവജ്ഞാനമുള്ള വിവിധ മേഖലകളില്‍ കഴിവും മികവും നേടിയ മാനേജ്‌മെന്റ് പ്രവര്‍ത്തകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ബഹു. പണ്ഡിത സഭയുടെ പരിഗണക്കും തീരുമാനത്തിനും വിധേയമാക്കുമ്പോള്‍ അതിന്റെ ദീനിനിയമപരമായ സാധ്യതയും പ്രായോഗികതയും കുറ്റമറ്റതായിത്തീരും. മാനേജ്മന്റ് അസോസിയേഷന്റെ കേന്ദ്ര പ്രസിഡന്റ് എന്നും ഒരു മുശാവറ മെമ്പറായിരിക്കും. മാതൃസംഘടനയുമായി എപ്പോഴും ശക്തമായ ബന്ധം നിലനിര്‍ത്തന്‍ ഇതു സഹായകമാവും. നിലവില്‍ ബഹു സമസ്ത മുശാവറ മെമ്പറും ഫത്‌വാ കമ്മിറ്റിയംഗവും, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജിലെ സീനിയര്‍ ഗുരുവര്യരില്‍ ഒരാളുമായ ബഹു. മൗലാന എ.പി. മുഹമ്മദ് മുസ്ല്യാര്‍ (കുമരംപൂത്തൂര്‍) ആണ് കേന്ദ്രസമിതി പ്രസിഡന്റ്.
     മദ്രസാ മുഅല്ലിമുകളും , രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കുക, ദീനിപഠന സൗകര്യമല്ലാത്ത സ്ഥലങ്ങളില്‍ മദ്രസകള്‍ ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുക, സെക്കന്ററി മദ്രസകള്‍ കൂടുതല്‍ സ്ഥാപിക്കുക. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്ലാസുകളും തൊഴില്‍പരിശീലനങ്ങളും മറ്റും നല്‍കി അവരെ ദീനിവൃത്തത്തില്‍ നിലനിര്‍ത്താന്‍ സാഹചര്യമൊരുക്കുക. ഇസ്‌ലാമിക നഴ്‌സറികള്‍ പ്രോത്സാഹിപ്പിക്കുക. മുഅല്ലിം ക്ഷാമം പരിഹരിക്കാന്‍ ചെയ്യാവുന്നതു ചെയ്യുക. മുഅല്ലിം പ്രോത്സാഹനപ്രവര്‍ത്തനങ്ങള്‍ നടത്തുക വിദ്യാഭ്യാസബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോഴ്‌സുകള്‍, പരീക്ഷകള്‍, പരിശീലനങ്ങള്‍ മുതലായവ പ്രോത്സാഹിപ്പിക്കുക തുടങ്ങി പല ക്ഷേമ പ്രവര്‍ത്തനങ്ങളിലും അസോസിയേഷന്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
     പൂര്‍ണ്ണമനസ്സോടെ ഐക്യപ്പെടാനും തുറന്ന മനസ്സോടെ ആശയങ്ങള്‍ പങ്കിടാനും നന്മകള്‍ ഉള്‍കൊണ്ടു പരസ്പര ധാരണയോടും അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ ഓരോ മാനേജ്‌മെന്റും തയ്യാറായാല്‍ ദീനീ രംഗത്ത് ആശാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും. അല്ലാഹു തുണക്കട്ടെ. ആമീന്‍.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

Samastha Kerala Islam Matha Vidhyabyasa Board 
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 
 
            സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് സമസ്തയുടെ പ്രഥമ പോഷക ഘടകമാണ്. കേരളത്തിലെ മദ്‌റസകളില്‍ ഒരു ഏകീകൃത സിലബസ് വേണമെന്ന് പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ന:മ:) 1926-27കളില്‍ നിര്‍ദ്ദേശം വെച്ചിരുന്നു. 1945-ല്‍ കാര്യവട്ടത്തുനടന്ന സമസ്തയുടെ 16-ാമത് സമ്മേളനത്തില്‍ മര്‍ഹൂം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, മതവിദ്യാഭ്യാസത്തിനായി കേരളത്തിലുടനീളം മദ്‌റസകള്‍ സ്ഥാപിക്കാന്‍ സമസ്ത സജീവമായി പങ്കുവഹിക്കേണ്ടതിന്റെ അനിവാര്യതയിലേക്ക് പണ്ഡിതന്‍മാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പ്രസംഗിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം മദ്‌റസകളിലെ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന് ഒരു പാഠ്യപദ്ധതി തയ്യാറാക്കാന്‍ ബാഫഖി തങ്ങള്‍ സമസ്ത നേതാക്കളോട് ആഗ്രഹം പ്രകടിപ്പിച്ചു. പിന്നീടുള്ള മുശാവറ യോഗങ്ങളും പണ്ഡിതസംഗമങ്ങളുമെല്ലാം തന്നെ ബാഫഖിതങ്ങളുടെ ആഗ്രഹം ഗൗരവമായി ചര്‍ച്ച ചെയ്യുകയുണ്ടായി. 1951 മാര്‍ച്ച് 23,24,25 തിയ്യതികളില്‍ വടകരവെച്ച് നടന്ന 19-ാം `സമസ്ത' സമ്മേളനം കേന്ദീകൃത മദ്‌റസ സമ്പ്രദായം എന്ന കാലഘട്ടത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കുന്നതിന്നായി സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിനു രൂപം നല്‍കിക്കൊണ്ടുള്ള ചരിത്ര പ്രസിദ്ധമായ പ്രമേയം പാസ്സാക്കി. പറവണ്ണ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ ആയിരുന്നു ബോര്‍ഡിന്റെ സ്ഥാപക ചെയര്‍മാന്‍. 6 മാസങ്ങള്‍ക്ക് ശേഷം1951-ല്‍ സെപ്തംബര്‍ 17-ന് മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ബാരി മുസ്‌ലിയാരുടെ (ന:മ) കാര്‍മികത്വത്തില്‍ ഇപ്പോഴത്തെ മലപ്പുറം ജില്ലയിലെ വാളക്കുളം പുതുപ്പറമ്പ് ജുമാമസ്ജിദില്‍ നടന്ന സുപ്രധാന യോഗത്തില്‍ 33 അംഗ പ്രഥമ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി രൂപീകൃതമായി. സ്വുബ്ഹിക്ക് ശേഷം തുടങ്ങിയ യോഗം ളുഹ്‌റോടെയാണ് അവസാനിച്ചത്. സുപ്രധാനമായ തീരുമാനങ്ങള്‍ക്കൊപ്പം ഒരു ഫണ്ടും സ്വരൂപിച്ചു. മഹാന്മാരായ ഉലമാക്കള്‍ സ്വന്തം വകയായി സംഭാവന നല്‍കി സ്വരൂപിച്ചതാണ് പ്രഥമപ്രവര്‍ത്തന ഫണ്ട്. 1952 ആഗസ്ത് 26-ന് നടന്ന ബോര്‍ഡ് യോഗം ഇദംപ്രഥമമായി 10 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കുകയുണ്ടായി. വിദ്യാഭ്യാസബോര്‍ഡിന്റെ പ്രഥമ സമ്മേളനം 1951 ജനുവരി 29-30 തിയ്യതികളില്‍ വടകരയില്‍ തന്നെ നടത്തപ്പെട്ടു. അനന്തരം, കക്കാട്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നടത്തപ്പെട്ട സമസ്തയുടെയും ബോര്‍ഡിന്റെയും സംയുക്തസമ്മേളനങ്ങള്‍ സുപ്രസിദ്ധങ്ങളും, സുപ്രധാനങ്ങളുമായിരുന്നു. പിന്നീടിതുവരെ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച മദ്‌റസകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തക സമിതി എല്ലാ രണ്ടാം ശനിയാഴ്ചയും (റമളാന്‍ ഒഴികെ) കാലത്ത് 11 മണിക്ക് യോഗം ചേരുകയും മറ്റുകാര്യങ്ങളോടൊപ്പം അംഗീകാരത്തിനായുള്ള അപേക്ഷകള്‍ പരിശോധിക്കുകയും ചെയ്യുന്നു.പ്രാഥമിക മത വിദ്യാഭ്യാസത്തിനായി സമസ്ത സ്ഥാപിച്ച അതുല്യമായ മദ്‌റസാ സംവിധാനത്തിന്റെ വളര്‍ച്ചയും പുരോഗതിയും മനസ്സിലാക്കാന്‍ വളര്‍ച്ചാനിരക്ക് പരിശോധിക്കുക. 1956ല്‍ മദ്‌റസകളുടെ എണ്ണം: 149, 1961-ല്‍ 746, 1966-ല്‍ 1838, 1967-ല്‍ 2696, 1976-ല്‍ 3586, 1986-ല്‍ 5648, 1996-ല്‍ 6440, 1997-ല്‍ 7003, 2001-ല്‍ 7865, 2007-ല്‍ 8573, 2008-ല്‍ 8713, 2009 ഓഗസ്റ്റ് 8836. 6880 മദ്‌റസകളില്‍ 5-ാം ക്ലാസ് വരെയും 5682 മദ്‌റസകളില്‍ 7-ാം ക്ലാസ് വരെയും 2110 മദ്‌റസകളില്‍ 10-ാം ക്ലാസ് വരെയും 171 മദ്‌റസകളില്‍ +2 വരെയും ക്ലാസുകള്‍ നടന്നുവരുന്നു. കേരളത്തിനു പുറമെ ആന്തമാന്‍, ലക്ഷദ്വീപ് സമൂഹങ്ങള്‍, പോണ്ടിച്ചേരി, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ മലേഷ്യ, യുഎഇ, ബഹ്‌റൈന്‍, കുവൈത്ത്, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നീ വിദേശരാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ അനന്യമായ മദ്‌റസാ പ്രസ്ഥാനം. 2,23,24,169 കുട്ടികള്‍ക്ക് അഞ്ചാംതരം സര്‍ട്ടിഫിക്കറ്റുകളും 7,81,127പേര്‍ക്ക് ഏഴാംതരം സര്‍ട്ടിഫിക്കറ്റുകളും 82,347 വിദ്യാര്‍ത്ഥികള്‍ക്ക് പത്താംതരം സര്‍ട്ടിഫിക്കറ്റുകളും 479 പേര്‍ക്ക് +2 സര്‍ട്ടിഫിക്കറ്റുകളും 2008 വരെ വിദ്യാഭ്യാസ ബോര്‍ഡ് വിതരണം ചെയ്തു കഴിഞ്ഞിട്ടുണ്ട്. മദ്‌റസാ അധ്യാപകരെ കൂടുതല്‍ യോഗ്യരും കഴിവുറ്റവരുമാക്കാനായി ട്രെയ്‌നിങ് കോഴ്‌സും ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസുകളും (ഹിസ്ബ്) അടിസ്ഥാനയോഗ്യതക്കായി ലോവര്‍, ഹയര്‍, സെക്കന്ററി പരീക്ഷകളും ബോര്‍ഡിന്റെ കീഴില്‍ നടത്തുന്നുണ്ട്്. 2009 ജൂലൈ മാസത്തെ കണക്കുപ്രകാരം 11,10,806 വിദ്യാര്‍ഥികള്‍ സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ പഠനം നടത്തുന്നുണ്ട്. മുഅല്ലിം സര്‍വീസ് രജിസ്റ്റര്‍ എടുത്ത 81,499(2009) അദ്ധ്യാപകരും ഈ മദ്‌റസകളില്‍ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. അംഗീകൃത മദ്‌റസകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തി മദ്‌റസകളിലെ പ്രവര്‍ത്തനത്തെ കുറിച്ചും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരത്തെ കുറിച്ചും കമ്മിറ്റികള്‍ക്കും ബോര്‍ഡിനും റിപ്പോര്‍ട്ട് നല്‍കുവാന്‍ 105 പരിശോധകര്‍ (മുഫത്തിശ്) പ്രവര്‍ത്തിക്കുന്നു. മുഅല്ലിംകള്‍ക്ക്
അധ്യാപന പരിശീലനം നല്‍കുവാന്‍ 7 പരിശീലകരും ഖുര്‍ആന്‍ പാരായണ പരിശീലനം നല്‍കാന്‍ 6 ഖാരിഉകളും(ഖുര്‍ആന്‍ പാരായണ ശാസ്ത്ര വിദഗ്ധര്‍) നിലവിലുണ്ട്. പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വല്‍കരിച്ച ചേളാരിയിലെ ഹെഡാഫീസും, കോഴിക്കോട് ബുക്ക് ഡിപ്പോയും പ്രവര്‍ത്തിക്കുന്നു. 128 ടെക്സ്റ്റ് ബുക്കുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. അറബി, അറബി മലയാളം, അറബിത്തമിഴ്, ഇംഗ്ലീഷ്, ഉറുദു, ഭാഷകളില്‍ പുസ്തകം നിര്‍മ്മിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍ എന്ന പേരില്‍ മുഫത്തിശുമാര്‍ക്ക് ഒരു കൂട്ടായ്മയും ബോര്‍ഡിനു കീഴിലുണ്ട്. ഓഫീസ് സ്റ്റാഫ് അസോസിയേഷന്‍ മാനുമുസ്‌ലിയാര്‍ സ്മാരക മാതൃക അധ്യാപക അവാര്‍ഡ് നല്‍കിവരുന്നു.
           ക്രസന്റ് ബോര്‍ഡിങ് മദ്‌റസ, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ , പുതിയങ്ങാടി വരക്കല്‍ മഖാം സമുച്ചയം, എം.ഇ.എ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ബഹു. ബോര്‍ഡിന് കീഴില്‍ ബഹുമുഖ ക്ഷേമ വിജ്ഞാന-വികസന വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.

Sunday, October 9, 2016

സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍

Samastha Kerala Madrasa Management Association 
സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍
     സമസ്ത കേരള മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പിറവിയെടുത്ത് മാസങ്ങളേ ആയുള്ളു, റെയ്ഞ്ച്, ജില്ലാ, കേന്ദ്ര ഘടകങ്ങള്‍ ഏറെക്കുറെ നിലവില്‍ വന്നു. ബഹുമാനപ്പെട്ട സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ നയങ്ങളും പദ്ധതികളും വിജയകരമായി സമൂഹത്തിന്റെ അടിത്തട്ടില്‍ യാഥാര്‍ത്ഥ്യവല്‍ക്കരിക്കുന്നതിന് വേണ്ടതു ചെയ്യുക എന്നതാണ് സമിതിയുടെ പ്രഥമ ലക്ഷ്യം. അതിലൂടെ പരിശുദ്ധ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ വിശ്വാസ മൂല്യങ്ങളും ആചാരനുഷ്ഠാനങ്ങളും സ്വഭാവ മര്യാദകളും ഓരോ മുസ്‌ലിമിന്റെയും നിഷ്‌കളങ്ക മനസ്സില്‍ അനുകൂലമായി സ്ഥാനം പിടിപ്പിക്കുക എന്ന മഹല്‍ കര്‍മ്മമാണ് ഇവിടെ നിര്‍വ്വഹിക്കപ്പെടുന്നത്. ഓരോ മുസ്‌ലിമും ഈ അടിത്തറയിലാണ് തന്റെ ജീവിതം ചിട്ടപ്പെടുത്തുന്നത്. ഇതു മൂലം തന്റെ ജീവിതം തനിക്കു തന്നെയും കുടുംബത്തിനും രാജ്യത്തിനും സമൂഹത്തിനും ഉപകാരപ്പെട്ടതായി ഭവിക്കുന്നു. സന്തോഷവും സമാധാനവും നിറഞ്ഞ ഭൗതിക ജീവിതം തനിക്കു നേടാനാവുമെന്നും അതൊടൊപ്പം ആ ജീവിതം അനശ്വരമായ പരലോകത്തിലേക്ക് ശാശ്വത സമ്പാദ്യവുമായി തീരുന്നു. മനുഷ്യന്റെ ഇഹ-പര വിജയത്തിലേക്ക് തങ്ങളെ നയിക്കുന്ന പരിശുദ്ധമതത്തിന്റെ അടിസ്ഥാന വിജ്ഞാനങ്ങള്‍ മനുഷ്യ സമൂഹത്തില്‍ അര്‍ത്ഥ പൂര്‍ണമായി പ്രചരിപ്പിക്കുക എന്നതാണ് മദ്രസാമാനേജ്‌മെന്റ് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ദേശ്യം.
     ബഹു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്ത ഈ മഹല്‍ യജ്ഞം സമൂഹത്തില്‍ അനസ്യൂതം നടപ്പിലാക്കികൊണ്ടിരിക്കുന്നത് മദ്രസാ മാനേജ്‌മെന്റുകളാണ്. നിസ്വാര്‍ത്ഥരായ ദീനി സേവകരുടെ വലിയ ഒരു കൂട്ടായ്മയാണ് നമുക്ക് ഈ രംഗത്ത് കാണാന്‍ കഴിയുന്നത്. ധീഷണാ ശാലികളായ ഒട്ടേറെ പേര്‍ വിവിധ മാനേജ്‌മെന്റ് കമ്മിറ്റികളിലുണ്ട്. ദീര്‍ഘദൃഷ്ടിയോടെ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍, സേവനതല്‍പരര്‍, ദീനിസ്‌നേഹികള്‍, ഉദാരമനസ്‌കര്‍, കര്‍മ്മോത്സുകരായ സാമൂഹ്യപ്രവര്‍ത്തകര്‍. മികവുറ്റ നേതൃപാടവമുള്ളവര്‍ തുടങ്ങി ഉന്നത വ്യക്തിത്വങ്ങളായ ധാരാളം പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരിലുണ്ട്. അവര്‍ക്കെല്ലാം ഒന്നിച്ചിരിക്കാനും മുഖാമുഖം ഇരുന്നു ആശയങ്ങള്‍ കൈമാറാനും ആരോഗ്യകരമായ സംവാദങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും ഒരു വേദിയുണ്ടാവുക എന്നത് സമൂഹത്തിന് വലിയ ഒരു മുതല്‍ കൂട്ടാവും എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു അസോസിയേഷന്‍ രൂപീകരണത്തിന് പണ്ഡിത നേതൃത്വം മുന്‍കയ്യെടുത്തത്.
     പൊതുരംഗത്ത് പരിചയവും അനുഭവജ്ഞാനമുള്ള വിവിധ മേഖലകളില്‍ കഴിവും മികവും നേടിയ മാനേജ്‌മെന്റ് പ്രവര്‍ത്തകരുടെ കൂട്ടായ അഭിപ്രായങ്ങള്‍ ബഹു. പണ്ഡിത സഭയുടെ പരിഗണക്കും തീരുമാനത്തിനും വിധേയമാക്കുമ്പോള്‍ അതിന്റെ ദീനിനിയമപരമായ സാധ്യതയും പ്രായോഗികതയും കുറ്റമറ്റതായിത്തീരും. മാനേജ്മന്റ് അസോസിയേഷന്റെ കേന്ദ്ര പ്രസിഡന്റ് എന്നും ഒരു മുശാവറ മെമ്പറായിരിക്കും. മാതൃസംഘടനയുമായി എപ്പോഴും ശക്തമായ ബന്ധം നിലനിര്‍ത്തന്‍ ഇതു സഹായകമാവും. നിലവില്‍ ബഹു സമസ്ത മുശാവറ മെമ്പറും ഫത്‌വാ കമ്മിറ്റിയംഗവും, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളേജിലെ സീനിയര്‍ ഗുരുവര്യരില്‍ ഒരാളുമായ ബഹു. മൗലാന എ.പി. മുഹമ്മദ് മുസ്ല്യാര്‍ (കുമരംപൂത്തൂര്‍) ആണ് കേന്ദ്രസമിതി പ്രസിഡന്റ്.
     മദ്രസാ മുഅല്ലിമുകളും , രക്ഷിതാക്കളും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം ശക്തമാക്കുക, ദീനിപഠന സൗകര്യമല്ലാത്ത സ്ഥലങ്ങളില്‍ മദ്രസകള്‍ ഉണ്ടാക്കുന്ന നടപടികള്‍ സ്വീകരിക്കുക, സെക്കന്ററി മദ്രസകള്‍ കൂടുതല്‍ സ്ഥാപിക്കുക. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പഠനക്ലാസുകളും തൊഴില്‍പരിശീലനങ്ങളും മറ്റും നല്‍കി അവരെ ദീനിവൃത്തത്തില്‍ നിലനിര്‍ത്താന്‍ സാഹചര്യമൊരുക്കുക. ഇസ്‌ലാമിക നഴ്‌സറികള്‍ പ്രോത്സാഹിപ്പിക്കുക. മുഅല്ലിം ക്ഷാമം പരിഹരിക്കാന്‍ ചെയ്യാവുന്നതു ചെയ്യുക. മുഅല്ലിം പ്രോത്സാഹനപ്രവര്‍ത്തനങ്ങള്‍ നടത്തുക വിദ്യാഭ്യാസബോര്‍ഡിന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന കോഴ്‌സുകള്‍, പരീക്ഷകള്‍, പരിശീലനങ്ങള്‍ മുതലായവ പ്രോത്സാഹിപ്പിക്കുക തുടങ്ങി പല ക്ഷേമ പ്രവര്‍ത്തനങ്ങളിലും അസോസിയേഷന്‍ ഇടപെട്ടു പ്രവര്‍ത്തിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
     പൂര്‍ണ്ണമനസ്സോടെ ഐക്യപ്പെടാനും തുറന്ന മനസ്സോടെ ആശയങ്ങള്‍ പങ്കിടാനും നന്മകള്‍ ഉള്‍കൊണ്ടു പരസ്പര ധാരണയോടും അംഗീകാരത്തോടും കൂടി പ്രവര്‍ത്തിക്കാന്‍ ഓരോ മാനേജ്‌മെന്റും തയ്യാറായാല്‍ ദീനീ രംഗത്ത് ആശാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കും. അല്ലാഹു തുണക്കട്ടെ. ആമീന്‍.

സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍

Samstha Kerala Muslim Employ's Association
സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍
      അവകാശങ്ങളെക്കുറിച്ചും അവ നേടിയെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചുമാണ് സമസ്ത മേഖലകളിലും ചര്‍ച്ചയും മുറവിളിയും നേടിയെടുത്ത അവകാശങ്ങളില്‍ ഒന്നിനെങ്കിലും കൊച്ചു കോട്ടം തട്ടുമെന്ന് സൂചന വരുമ്പോഴേക്കും സടകുടഞ്ഞെഴുന്നേല്‍ക്കുവാനും പ്രതിരോധിക്കുവാനും എന്തു വില കൊടുത്തും എതിര്‍ത്തു തോല്‍പ്പിക്കുവാനും ഇന്ന് സമൂഹം വിശിഷ്യ തൊഴിലാളി സമൂഹം ജാഗരുകരാണ്. എന്നാല്‍ ഇതേആവേശവും ജാഗ്രതയും ഈ സമൂഹം നിര്‍വ്വഹിക്കേണ്ട ബാധ്യതകളെപ്പറ്റിയുണ്ടോ എന്നു പോലും ചര്‍ച്ചക്ക് വിഷയീഭവിക്കുന്നില്ല “പണിമുടക്കം നൂറ്റൊന്നാം ദിവസം” എന്ന് ബോര്‍ഡ് വെക്കുന്നത് കണ്ടിട്ടില്ല.

      ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത അഴിമതിയുടെ പര്യായങ്ങളായ വിഭാഗമായിട്ടാണ് ഉദ്യോഗസ്ഥരെയും ഒരു വിഭാഗം രാഷ്ട്രീയ നേതാക്കളെയും പൊതുജനം വിലയിരുത്തുന്നത്.

      ഈയൊരു സാഹചര്യത്തിലാണ് ഉത്തമ തൊഴില്‍ സംസ്‌കാരത്തെപ്പറ്റിയും ചുമതലാബോധമുള്ള ഒരു ഉദ്യോഗസ്ഥ സമൂഹത്തിന്റെ പുനഃസൃഷ്ടിപ്പിനെക്കുറിച്ചും ഓര്‍മ്മപ്പെടുത്താനായി ഒരു സംഘശക്തിക്ക് നേതൃത്വം നല്‍കാന്‍ കേരളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പണ്ഡിത സംഘടന മുന്നോട്ടു വന്നത്. അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിന്റെ കൂട്ടായ്മയാണ് സമസ്ത കേരള മുസ്‌ലിം എംപ്ലോയീസ് അസോസിയേഷന്‍ SKMEA

      അല്‍പമൊക്കെ പഠിച്ച് ബിരുദം സമ്പാദിച്ച് ഒരു ജോലിയും നേടിയാല്‍ പിന്നെ ഇസ്‌ലാമിക സംസ്‌കാരത്തോടും വേഷത്തോടും ചിഹ്നങ്ങളോടും പുറംതിരിഞ്ഞുനില്‍ക്കുന്ന പ്രവണത ചിലരിലെങ്കിലുമുണ്ട്. ആധുനികരെഴുതിയ ചില ഗ്രന്ഥങ്ങളിലൂടെയും ഏതാനും ഫ്രൈഡേ പ്രഭാഷണങ്ങളിലൂടെയും മാത്രം ഇസ്‌ലാമിനെ പഠിക്കാന്‍ അവസരം ലഭിച്ച ചിലരാണ് പാരമ്പര്യത്തെയും തനിമയെയും ചോദ്യം ചെയ്യാനും യാഥാര്‍ത്ഥ ദീനിനെ തെറ്റിദ്ധരിക്കാനും തയ്യാറാകുന്നത്. അജ്ഞത കൊണ്ടോ അല്‍പജ്ഞാനം കൊണ്ടോ സംഭവിക്കുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളും SKMEAയുടെ അജണ്ടയിലുണ്ട്. നവീനാശയക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിരീശ്വര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ വശീകരിക്കുന്നത് അഭ്യസ്ഥ വിദ്യരെയും ഉദ്യോഗസ്ഥരെയുമാണ്. ശാസ്ത്ര ചിന്തയുടെ മറവില്‍ ദൈവനിഷേധവും മതനിരാസവും പ്രചരിപ്പിക്കുന്ന കുല്‍സിതശ്രമങ്ങള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ദീനിദഅ്‌വത്തിലൂടെ തെറ്റിദ്ധാരണ നീക്കുന്ന പ്രബോധന പ്രചാരണങ്ങളും നടത്താനും ഇങ്ങനെയൊരു കൂട്ടായ്മ അനിവാര്യമാണ്.

      ക്ലോക്ക് നോക്കി പണിയെടുക്കുകയും കലണ്ടര്‍ നോക്കി ശമ്പളം വാങ്ങുകയും ചെയ്യല്‍ മാത്രമല്ല ഉദ്യോഗസ്ഥരുടെ ബാധ്യത എന്ന് SKMEA വിളിച്ചു പറയുന്നു. മേശപ്പുറത്ത് കുന്നുകൂടിക്കിടക്കുന്ന ഫയല്‍കൂമ്പാരത്തിനിടയില്‍ നിറഞ്ഞു നില്‍ക്കുന്നത് സമൂഹത്തിലെ ഓരോ വ്യക്തിയുടെയും നീറുന്ന ജീവല്‍ പ്രശ്‌നങ്ങളാണെന്ന ബോധം പല ഉദ്യോഗസ്ഥര്‍ക്കുമില്ല. ഒരേ കാര്യത്തിന് ഒരു കാരണവുമില്ലാതെ എട്ടും പത്തും തവണ ഒരാളെ ഓഫീസിന്റെ പടികയറ്റിയിറക്കുന്നവരാണ് ചില ഉദ്യോഗസ്ഥര്‍. പഴയ തറവാട്ടുകാരണവരെപ്പോലെ പൊതുജനങ്ങളോട് പെരുമാറുന്ന ഓഫീസ് മേധാവികള്‍ മാത്രമല്ല. ശിപായിമാര്‍ പോലും ചില ഓഫീസുകളുടെ ശാപമാണ്. ഫയലിനൊപ്പം കിമ്പളമെന്ന കനംവെക്കുമ്പോള്‍ മാത്രം ഫയലില്‍ ഒപ്പിടാന്‍ മനസ്സുകാണിക്കുന്നവരും വിരളമല്ല. ശമ്പളവും ക്ഷാമബത്തയും നിര്‍ലോഭം ലഭിക്കുമ്പോഴും പാവപ്പെട്ടവന്റെ കണ്ണീര്‍പ്പണം കൈക്കൂലി കിട്ടിയാല്‍ മാത്രമേ അനുകൂല നിലപാടെടുക്കൂ എന്ന് വരുന്നത് എത്രമാത്രം കഷ്ടമാണ്? സ്വാധീനം ചെലുത്താനാവാത്ത സാധാരണക്കാരന് നീതി താമസിപ്പിക്കുന്നതും അനീതിയും അക്രമവും തന്നെ. അഴിമതിരഹിതമായ ഒരു സിവില്‍ സര്‍വ്വീസിനെ പൊതു സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത് ഒരനിവാര്യതയായി SKMEA തിരിച്ചറിയുന്നു.
      ഓഫീസ് തുടങ്ങുന്നത് പത്ത്മണിക്കും അവസാനിക്കുന്നത് അഞ്ച് മണിക്കുമാണെങ്കിലും ഓഫീസിനടുത്തുകൂടെ പോകുന്ന ട്രെയിനിന്റെയും ബസ്സിന്റെയും സമയം കണക്കാക്കി ഓഫീസ് സമയം ചുരുക്കി ക്രമീകരിക്കുന്നത് കേരളത്തിലെ കാഴ്ചയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ വകുപ്പുതല നടപടിയോ പൊതുജനവികാരമോ ഉയരുമ്പോള്‍ അതിനെതിരെ സംഘശക്തിയും സര്‍വ്വീസ് സംഘടനാ സംവിധാനവും ട്രേഡ് യൂണിയനിസവും ഉപയോഗപ്പെടുത്തി ഈ അവകാശം സംരക്ഷിക്കാന്‍ ഉദ്യോഗസ്ഥ സമൂഹം തയ്യാറാകുന്നതും ഇന്ന് വാര്‍ത്തയല്ല. നിയമത്തിന്റെ നൂലാമാലയില്‍ കുടുക്കി ഓഫീസില്‍ വരുന്നവരെ മടക്കി അയക്കുന്ന ഉദ്യോഗസ്ഥ സമൂഹത്തിനിടയില്‍ നിയമപ്രകാരം ചെയ്യാന്‍ കഴിയുന്നതെല്ലാം പൊതുജനങ്ങള്‍ക്ക് ചെയ്തു കൊടുക്കുക എന്ന സന്ദേശ പ്രചാരണവും SKMEAയുടെ ബാധ്യതാ പട്ടികയിലുണ്ട്. തൊഴിലാളി തൊഴില്‍ ചെയ്യുന്നത് പ്രതിഫലത്തിനാണെന്നത് വസ്തുതയാണ്. എന്നാല്‍ കൂലിയെക്കുറിച്ച് മാത്രം സംസാരിക്കുകയും ജോലിയെപ്പറ്റി വല്ലപ്പോഴും മാത്രം ചിന്തിക്കുകയും ചെയ്യുന്നത് ഉത്ബുദ്ധ സമൂഹത്തിന് ഭൂഷണമല്ല. തൊഴിലാളിയുടെ വിയര്‍പ്പ് വറ്റുന്നതിന് മുമ്പ് കൂലി കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ച ഇസ്‌ലാം തൊഴിലാളി തന്റെ തൊഴിലിനോട് പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തേണ്ടതിന്റെ അനിവാര്യതയും എടുത്തു പറഞ്ഞിട്ടുണ്ട്. പണി കിട്ടാനാണ് പണി. പണി കിട്ടിയാല്‍ പിന്നെ പണിയില്ല എന്ന ചൊല്ല് സര്‍ക്കാരുദ്യോഗത്തെയും പൊതുമേഖലാസ്ഥാപനത്തിലെതൊഴിലിനെയും സംബന്ധിച്ച് നാട്ടില്‍ പ്രചരിച്ച ചൊല്ലാണ്. കോളറില്‍ വിയര്‍പ്പ് പറ്റാതെയും ഇസ്തിരി ചുളിയാതെയും നിശ്ചിത സമയം ജോലി സ്ഥലത്ത് കഴിച്ചു കൂട്ടാന്‍ പെടാപ്പാട് നടത്തുന്ന ചിലരെയെങ്കിലും കണ്ടാല്‍ ഈ ചൊല്ലില്‍ പതിരില്ലെന്ന് തീര്‍ച്ചയായും തോന്നിപ്പോകും. ഓഫീസ് സമയത്തിന്റെ നല്ലൊരംശവും ശമ്പള പരിഷ്‌കരണവും ക്ഷാമബത്തയും ചര്‍ച്ച ചെയ്ത് നിര്‍വ്വഹിക്കപ്പെടേണ്ട ബാധ്യതയെ വിസ്മരിക്കുന്നവരെപ്പറ്റി പിന്നെ പൊതുജനം എന്താണ് പറയേണ്ടത്.?

      സര്‍ക്കാര്‍ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളെയും അധ്യാപകര്‍ ഡോക്ടര്‍മാര്‍, അഡ്വക്കറ്റുമാര്‍, ഐ.ടി. വിദഗ്ധര്‍ തുടങ്ങിയ പ്രൊഫഷണലുകളെയും മറ്റു സ്വതന്ത്ര മേഖലകളില്‍ സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരെയും ഇസ്‌ലാമിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ച് നിര്‍ത്തുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് തങ്ങളുടെ ബാധ്യതകളെയും ചുമതലകളെയും കുറിച്ച് ക്യാമ്പുകളും ക്ലാസുകളും വഴി ഉദ്‌ബോധനം നല്‍കുകയും അതുവഴി ഉത്തമമായൊരു താഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് SKMEA പ്രവര്‍ത്തിക്കുന്നത്.
സമസ്തയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് രൂപീകൃതമായ ഈ സംഘശക്തിക്ക് സംസ്ഥാന തലത്തിലും ജില്ലാതലങ്ങളിലും നേതൃത്വം നല്‍കുന്നത് കേരളത്തിലെ പ്രമുഖ സര്‍വ്വകലാശാലകളിലും മെഡിക്കല്‍ എഞ്ചിനീയറിംഗ് ശാസ്ത്ര സാങ്കേതിക കലാലയങ്ങളിലും മറ്റു വിദഗ്ധ രംഗങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥ പ്രമുഖരാണ്.

      പല കാരണങ്ങളാല്‍ വിദ്യാഭ്യാസ ഉദ്യോഗ രംഗങ്ങളില്‍ പിന്നാക്കം പോയ മുസ്‌ലിം ന്യൂനപക്ഷത്തെ സമൂഹത്തിന്റെ പൊതു ധാരക്കൊപ്പം കൈപ്പിടിച്ചുയര്‍ത്തുവാന്‍ ഒരു കൈത്താങ്ങായി പ്രവര്‍ത്തിക്കാന്‍ SKMEAക്ക് കഴിയുമെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ എന്ന തഖ്‌വയും സൂക്ഷ്മതയും ഇഖ്‌ലാസുമുള്ള പണ്ഡിത സഭക്ക് ശക്തി പകര്‍ന്നുകൊണ്ട് ഭൗതിക തലങ്ങളില്‍ ദീനിദഅ്‌വത്ത് നടത്താന്‍ ഈ സംഘശക്തിക്ക് കഴിയുമെന്നും തദ്വാര അഭ്യസ്ത വിദ്യര്‍ക്കും ഉദ്യോഗസ്ഥവൃന്ദത്തിനുമിടയില്‍ ഇസ്‌ലാമിനെ തെറ്റിദ്ധാരണയില്ലാത്ത വിധം പരിചയപ്പെടുത്താന്‍ ഈ കൂട്ടായ്മക്ക് സാധിക്കുമെന്നും അല്‍പകാലത്തെ പ്രവര്‍ത്തനം കൊണ്ട് SKMEA തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. സര്‍വ്വശക്തന്‍ സഹായിക്കട്ടെ

സമസ്ത കേരള സുന്നി ബാല വേദി

Samastha Kerala Sunni Bala Vedhi 
സമസ്ത കേരള സുന്നി ബാല വേദി 
SKSBV new
     കേരളത്തിലെ ആധികാരിക മതപണ്ഡിത സഭയാണല്ലോ സമസ്ത. സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കീഴ് ഘടകങ്ങളില്‍ ഏറ്റവും താഴെയുള്ളതും എന്നാല്‍ അംഗബലത്തില്‍ ഏറ്റവും വലുതുമായ സംഘടനയാണ് സമസ്ത കേരളാ സുന്നി ബാലവേദി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് സംഘടനയുടെ അംഗങ്ങള്‍. ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിനാണ് മേല്‍ സംഘടനയുടെ നിയന്ത്രണം. 1993 ഡിസംബര്‍ 26ന് പാണക്കാട് ഉമര്‍ അലി ശിഹാബ് തങ്ങളും മര്‍ഹും കെ.ടി മാസുമിസ്‌ലിയാരും ചേര്‍ന്നാണ് സംഘടനയുടെ ആവശ്യതകത സമൂഹത്തിന്റെ മുമ്പില്‍ പറഞ്ഞതും അതിന് അസ്ഥിവാരം പണിതതും. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാലഘട്ടം കാതോര്‍ക്കുന്നത് ഒരു സത്യം തന്നെ. ഇല്‍മ് കൊണ്ടും തഖ്‌വാ കൊണ്ടും ശ്രേഷ്ഠതയുള്ളവര്‍ ഇല്ലാതാവുകയും അവിവേകികളായവര്‍ നേതാക്കന്മാരാവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മുടെ പ്രയാണം. ഒന്ന് ഒന്നിനോട് താല്‍പര്യമില്ലാത്ത ഒരു തലമുറയാണ് നമുക്ക് മുന്നില്‍ വളര്‍ന്നു വരുന്നത്. 
     മഹാനായ ഇമാം ഗസ്സാലി (റ) പാടിയ ഒരു കവിത ഇവിടെ കുറിക്കട്ടെ. ആടിനെ മേക്കുന്നവനാണ് ആട്ടിന്‍പറ്റത്തെ ചെന്നായയില്‍ നിന്നും സൂക്ഷിക്കുക. എന്നാല്‍ അവയെ മേക്കുന്നവന്‍ തന്നെ ചെന്നായ്ക്കളായാലോ. അത് കൊണ്ട് തന്നെ എല്ലാ ഭക്തിയും ആദരവുകളും സംഘബോധവും സൗമ്യതയും ഉള്‍കൊണ്ട് നന്മകളിള്‍ മുന്നേറുകയും തിന്മകളില്‍ നിന്ന് അകന്ന് നില്‍ക്കുകയും ചെയ്യുന്ന സുഭദ്രമായ ഒരു തലമുറ വളര്‍ന്ന് വരാന്‍ ബാലവേദികള്‍ ആവശ്യമാണ്. അത്‌കൊണ്ട് തന്നെ സുന്നി ബാലവേദി എന്ന സമസ്ത കീഴ്ഘടകം മദ്‌റസകളില്‍ അനിവാര്യവുമാണ്. ഉമര്‍(റ) പറയുന്നു. “നേതൃത്വമില്ലാത്ത സംഘടനയില്ല. അനുസരണമില്ലാത്ത നേതൃത്വവുമില്ല.
     അത് കൊണ്ട് തന്നെ സുന്നിബാലവേദിക്ക് മഹത്വമുള്ളതും കെട്ടുറപ്പുള്ളതുമായ നേതൃത്വമാണ് സമസ്ത. മാത്രവുമല്ല നമ്മുടെ മഹാന്മാരായ നേതാക്കളായിരുന്ന വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഫഖീ തങ്ങള്‍, പി.എം.എസ്.എ. പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ഉലമാ, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങല്‍, ഉമര്‍ അലി ശിഹാബ് തങ്ങള്‍, കെ.ടി. മാനു മുസ്‌ലിയാര്‍ തുടങ്ങിയവരും പ്രതിപാദിക്കാത്തവരുമായ ഒരു പാട് നേതാക്കള്‍. ജീവിച്ചിരിക്കുന്ന റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ്, സൈനുല്‍ ഉലമ ചെറുശ്ശേരി ഉസ്താദ്, പാണക്കാട് തങ്ങന്മാര്‍. ഇങ്ങനെയുള്ള മഹാന്മാരായ ആളുകളുടെ നേതൃത്വം കൊണ്ട് അനുഗൃഹീതമായ പ്രസ്ഥാനമാണ് സമസ്ത. നാം സമസ്തയുടെ പിന്നില്‍ അടിയുറച്ച് നില്‍ക്കണം. അതിനായി പ്രവര്‍ത്തിക്കണം. നമ്മുടെ വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ബഹുമാനപ്പെട്ട സമസ്തയെപ്പറ്റിയും അതിനെ നയിച്ചതും നയിക്കുന്നതുമായ മഹാന്മാരായ നേതാക്കളെപ്പറ്റിയും സമാധാന നിലനില്‍പ്പിന്റെ ആവശ്യകതയെപ്പറ്റിയും ബോധം ഉണ്ടാവണം. സമസ്തയെ മനസ്സിലാക്കാന്‍ ഉസ്താതുമാരുടെ സാരോപദേശം തേടണം. യാതൊരു വൈമനസ്സ്യവുമില്ലാതെ ഈ മഹത്തായ വൃക്ഷത്തണലില്‍ വളരാനുള്ള പ്രചോദനം ഉണ്ടാക്കിയെടുക്കാന്‍ നാം ശ്രമിക്കണം.
     ലോകം കീഴടക്കാന്‍ ശ്രമിക്കുന്ന വിജ്ഞാനം കരസ്ഥമാക്കുന്ന സമൂഹം വിദ്യാര്‍ത്ഥികളാണ്. അവര്‍ക്ക് വിജ്ഞാനം ലഭിക്കാന്‍ രണ്ട് മാര്‍ഗ്ഗങ്ങളാണുള്ളത്. വിനയം, ബുദ്ധിസാമര്‍ത്ഥ്യം, സ്ഥിരോത്സാഹം, ക്ഷമാശീലം, കാലദൈര്‍ഘ്യം, ഗുരുമാര്‍ഗ്ഗദര്‍ശനം എന്നീ ബാഹ്യമായതും ഗുരുനാഥരുടെ പ്രീതി പണ്ഡിത മഹാത്മാക്കളുടെ പ്രാര്‍ത്ഥനാശീര്‍വാദങ്ങള്‍ എന്നീ ആന്തരികവുമായ ഘടകങ്ങളുമാണ് അവ. വിദ്യാര്‍ത്ഥികളുടെ നേതാക്കള്‍ ഉസ്താദുമാരാണ്. ഗുരുജനങ്ങള്‍ മറ്റുള്ളവരുടെ നേതാക്കളും. മാര്‍ഗ്ഗ ദര്‍ശനം നല്‍കുന്നവരുമാണ് വിജ്ഞാനത്തിന്റെ സഹായികളുമാണ്.
     അല്ലാഹു പറയുന്നു. “ഓരോ വിഭാഗക്കാര്‍ക്കും ഓരോ ലക്ഷ്യബോധമുണ്ട്. അതിന്റെ നേര്‍ക്ക് അവര്‍ തിരിയുന്നു. അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് ഞാന്‍ ഞാന്‍ എന്ന വാശിയോടെ നിങ്ങള്‍ മുന്നേറുക. എവിടെയായിരുന്നാലും നിങ്ങളെല്ലാവരെയും അല്ലാഹുകൊണ്ടു വരും. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിയുന്നവനാണ്.. (അല്‍ബഖറ: 148) നിങ്ങള്‍ എന്ത് പ്രവര്‍ത്തിക്കുന്നുവോ അതിനെകുറിച്ച് അല്ലാഹു അശ്രദ്ധനല്ല. (അല്‍ബഖറ: 149 ). നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ചെലവ് ചെയ്യുക. സ്വന്തം കൈകളെ നാശത്തിലേക്ക് എറിഞ്ഞുകളയരുത്. നിങ്ങള്‍ നന്മ ചെയ്യുക. നിശ്ചയം നന്മ ചെയ്യുന്നവരെ അല്ലാഹു സ്‌നേഹിക്കുന്നതാണ്. (അല്‍ബഖറ:195) അത് കൊണ്ട് തന്നെ നമ്മുടെ പ്രവര്‍ത്തനം മടികൂടാതെ സുന്നിബാലവേദിയുടെയും ബഹു. സമസ്തയുടെയും വളര്‍ച്ചക്കായിരിക്കണം. നബി (സ) മടിയെ തൊട്ട് കാവല്‍ ചോദിച്ചത് ഹദീസില്‍ വ്യക്തമാണ്. നാമും മടിയെതൊട്ട് കാവല്‍ ചോദിക്കണം. ഒരു കവി പറഞ്ഞത് പോലെ “മുടക്കുണ്ടാക്കുന്നവരോടും മടിയുള്ളവരോടും നീ സഹവസിക്കരുത്. അത് മതത്തില്‍ വലിയ വിപത്തുണ്ടാക്കും’’.
     സുന്നിബാലവേദിയുടെ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നാം നേതൃത്വം നല്‍കണം. ഭരണഘടനയിലുള്ള ലക്ഷ്യം താഴെ ചേര്‍ക്കുന്നു.
    1.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയദര്‍ശങ്ങളി ലധിഷ്ഠിതമായ  ഒരു ബാലസമൂഹമായി പ്രവര്‍ത്തിക്കുക.
     2. വിദ്യാര്‍ത്ഥികളില്‍ ദീനീബോധവും വിശ്വാസ ദാര്‍ഢ്യവും അച്ചടക്കവും സൗഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തുക.
     3. ഗുരുശിഷ്യബന്ധം ഊട്ടിയുറപ്പിക്കുകയും ഐഹികവും പാരത്രികവുമായ അത്യുന്നതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുക.
     4. നിരീശ്വര- നിര്‍മ്മിത പുത്തന്‍ പ്രസ്ഥാനങ്ങളുടെ പ്രചാരവേലക്കെതിരെ ബാലവിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും അവര്‍ക്കിടയില്‍ ഇസ്‌ലാവിക സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുക.
     5. സംസ്‌കാര സമ്പന്നരായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയും മതഭൗതിക വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക.
     6. ഇസ്‌ലാമിക പ്രചരണത്തിനും കലാസാഹിത്യ പോഷണത്തിനും ലൈബ്രറി, സാഹിത്യസമാജം എന്നിവ സ്ഥാപിച്ചു നടത്തുക..
     7. പ്രാഥമിക പഠനത്തിനിടക്ക് രംഗത്തു നിന്നു ഒഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പഠനം തുടരാനാവശ്യമായത് ചെയ്ത് കൊടുക്കുക.
     8. നിര്‍ധനരും നിരാലംബരുമായി വരുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കുക.
     9. ഭാവി ജീവിതം ഭാസുരമാക്കാന്‍ വിദ്യാര്‍ത്ഥികളോടൊപ്പം രക്ഷിതാക്കളെയും ബോധവാന്മാരാ ക്കുക.
     മേല്‍ ലക്ഷ്യത്തിലാണ് നമ്മുടെ പ്രവര്‍ത്തനം നടത്തേണ്ടത്. സുന്നിബാലവേദിയുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചുകിടക്കുകയാണ്. 9008 മദ്രസാ യൂണിറ്റുകളും 400 റൈഞ്ച് യൂണിറ്റുകളും 17 ജില്ലാ യൂണിറ്റുകളും (നീലഗിരി, ദക്ഷിണ കന്നഡ, കൊടക് ഉള്‍പ്പെടെ ആണ് സംസ്ഥാന കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ യൂണിറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്). സംഘടന നേരത്തെ എസ്.വി. മുഹമ്മദലി മാസ്റ്ററും അബ്ദുറസാഖ് ബുസ്താനി തുടങ്ങിയവര്‍ കണ്‍വീനര്‍മാരായി സ്ഥാപിച്ചത്, പിന്നീട് ഭരണഘടന സ്ഥാപിക്കുകയും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഥമ പ്രസിഡന്റാവുകയും ചെയ്തു. ഇന്ന് ലോകം തന്നെ ഉറ്റുനോക്കുന്ന യുവപ്രതിഭ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് നേതൃത്വം നല്‍കുന്നത്. മാത്രവുമല്ല. ഭരണഘടനാപരമായി സംഘടനക്ക് ഉപദേശങ്ങള്‍ നല്‍കാന്‍ ഒരു ഉപദേശക സമിതിയും എല്ലാ ഘടകങ്ങള്‍ക്കുമുണ്ട്. സമസ്തയുടെ കീഴ് ഘടകങ്ങളായ SYS, SMF, SKSSF, SKJM, SKIMVB, MMA എന്നിവയുടെ ഓരോ പ്രതിനിധികളാണ് ഉപദേശക സമിതിയില്‍. SKJM ന്റെ പ്രതിനിധി ചെയര്‍മാനും SKSSF പ്രതിനിധി കണ്‍വീനറുമാണ്.
     സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഉസ്താദുമാരും സജീവമാണ്. ബഹുമുഖ പദ്ധതിയാണ് സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തുന്നത്. ജ്ഞാനതീരം, ടാലന്റ് സേര്‍ച്ച്, ബാല ഇന്ത്യ സ്‌നേഹജാലകം, വിവിധ കാമ്പയിനുകള്‍ അവാര്‍ഡുദാനം തുടങ്ങിയവ ചിലതുമാത്രം.
     മേല്‍ പ്രവര്‍ത്തനങ്ങള്‍ വിജയപ്രദമാവണമെങ്കില്‍ മദ്‌റസ പ്രസ്ഥാനം സജീവമായി വരണം. മദ്‌റസയിലെ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് അവസാനിക്കണം. ഇതിന് സുന്നിബാലവേദി പ്രവര്‍ത്തകര്‍ തന്നെ തീവ്രമായി പ്രവര്‍ത്തിക്കണം. അലി (റ) പറഞ്ഞു. വിജ്ഞാനാന്വേഷിയെ സ്വര്‍ഗ്ഗം തേടി വരും. എന്നാല്‍ പാപം ചെയ്യാന്‍ ഒരുങ്ങിയവനെ നരകവും. ഹസന്‍ ബസ്വരി (റ) പറഞ്ഞതായി കാണാം. മര്യാദയില്ലാത്തവന് ജ്ഞാനം ലഭ്യമല്ല. ക്ഷമയില്ലാത്തവന്‍ മതവിശ്വാസിയാവുകയില്ല. സൂക്ഷ്മതയില്ലാത്തവന് ദൈവസാമീപ്യം സാധ്യമല്ല. വിജ്ഞാനം ഇസ്‌ലാമിന്റെ ജീവനാണ്. വിജ്ഞാനം നിലനിര്‍ത്തുന്നതിന് ഇല്‍മിന്റെ സേവകരാവുക എന്നാണര്‍ത്ഥം.
ഇങ്ങനെയുള്ള മഹത്തുക്കളുടെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ച് സുന്നി ബാലവേദി പ്രവര്‍ത്തകര്‍ കര്‍മ്മരംഗത്ത് മുറുകെ പിടിച്ച് മുന്നോട്ടു ഗമിക്കണം. ഏത് കൊടുങ്കാറ്റടിച്ചാലും നാം പുറകോട്ട് പോവരുത്. ദേഹേച്ഛ പാപങ്ങളുടെ കടലും മരണം ആയുസ്സിന്റെ കടലും ഖബറ് ദുഃഖങ്ങളുടെ കടലും ആണ് എന്ന് നാലു കടലുകളെ കുറിച്ച് ഉമര്‍ (റ) പറഞ്ഞത് നമുക്ക് ബോധവുണ്ടാവണം. പ്രശസ്തനായ ഒരു കവി പറഞ്ഞു. നീ നല്ലവരോട് കലരുക. അവര്‍ മൂലം നീ നന്മയെ എത്തിക്കും. അവര്‍ ഭൂമിയിലെ ചന്ദ്രന്മാരാണ്. കക്കൂസ് ടാങ്കിലെ വെള്ളം സമുദ്രജലത്തോട് ചേര്‍ന്നാല്‍ അഴുക്ക് നീങ്ങി അത് ശുദ്ധമായതാണ്.
     തിന്മയെ തടുക്കുവാനുള്ള ഏറ്റവും നല്ല ആയുധം നന്മയാണ് എന്ന് നാം മനസ്സിലാക്കണം. അത് നമ്മുടെ നയമായി ഉപയോഗിക്കണം. അതിന് നമ്മുടെ ഉദാരമായ പെരുമാറ്റം, ക്ഷമ, മാപ്പ്, വിട്ടുവീഴ്ച, നല്ല വാക്കുകള്‍, പ്രതികാര മനഃസ്ഥിതി ഉപേക്ഷിക്കല്‍ തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ തിന്മയെ നേരിടാന്‍ നാം കൈമുതലാക്കണം. ഇങ്ങനെയുള്ള എല്ലാ സ്വഭാവ ഗുണങ്ങളും പ്രവര്‍ത്തന മേഖലകളിലും പൊതുജന സമ്പര്‍ക്കരീതികളിലും മതപ്രചരണ പ്രസംഗം എഴുത്ത് തുടങ്ങിയ മറ്റ് കലാ പരിശീലനങ്ങളിലും നാം ധൈര്യസമേതം നേടിയെടുക്കണം. സാഹചര്യം അനുസരിച്ച് നാം പ്രവര്‍ത്തന ഗോദയിലിറങ്ങണം. നമ്മുടെ ബഹുമാനപ്പെട്ട ഗുരുനാഥന്മാര്‍, പ്രായമുള്ളവര്‍, ഭരണകര്‍ത്താക്കള്‍ തുടങ്ങിയവരുടെ ആശീര്‍വാദവും അനുവാദവും നാം വാങ്ങണം. നമ്മുടെ പ്രിയപ്പെട്ട സംഘടനയെ വളര്‍ത്തി ഭാവിയുടെ നല്ല സമൂഹത്തിന് ഉതകുന്ന വിധത്തില്‍ പ്രവര്‍ത്തനം കാഴ്ച വെച്ച് സമസ്ത എന്ന പ്രസ്ഥാനത്തിന്റെ പതാകക്ക് കീഴില്‍ അണി നിരക്കാന്‍ ശ്രമിക്കണം. നമ്മുടെ നാട്ടിന്, നമ്മുടെ മഹല്ലത്തിന്, നമ്മുടെ രാജ്യത്തിന് ഗുണകാംക്ഷയുള്ള ഉത്തമ പൗരന്മാരായി നാം വളരണം. അതിന് അല്ലാഹു തൗഫീഖ് നല്‍കട്ടെ ,ആമീന്‍.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍

Samastha Kerala Jamiyathul Muallimeen Central Concil
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
Samastha Logo Color
    കേരളീയ മുസ്‌ലിംകള്‍ക്ക് നേരിന്റെ വഴികാണിച്ചുകൊണ്ട് .സത്യദീനിന്റെ മാര്‍ഗത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ കരുത്തേകിയ മഹിത പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. യഥാര്‍ത്ഥ ഇസ്‌ലാമിക സന്ദേശം പ്രചരിപ്പിക്കുകയും ശരിയായ വിധത്തില്‍ മതബോധനം നടത്തുകയും ചെയ്യുന്നതില്‍ മലയാളി മുസ്‌ലിംകള്‍ ലോകത്തിനുതന്നെ മാതൃകയായിത്തീര്‍ന്നിരിക്കുന്നു. അഭിമാനകരമായ വിധത്തില്‍ ഇസ്‌ലാമിക സംസ്കാരവും പ്രബുദ്ധതയും പരിരക്ഷിക്കുന്നതില്‍ `സമസ്ത' വഹിച്ച പങ്ക് വലുതാണ്. പള്ളിദര്‍സുകള്‍, മദ്‌റസകള്‍, അറബിക് കോളേജുകള്‍, മറ്റുവിജ്ഞാനകേന്ദ്രങ്ങള്‍ തുടങ്ങി സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ അതിവിപുലമാണ്. സമുദായത്തിന് പരിപക്വമായ നേതൃത്വം നല്‍കുകയും വ്യക്തമായ ദിശാബോധം വളര്‍ത്തിക്കൊുവരികയും ചെയ്യുന്നതില്‍ സമസ്ത ഇന്നും ആര്‍ജ്ജവത്തോടെ മുന്നേറുന്നു.
     സമസ്തയുടെ വിജ്ഞാന ശൃംഖലക്ക് ചുക്കാന്‍ പിടിക്കുന്ന കീഴ്ഘടകമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. കേരളത്തിനകത്തും പുറത്തുമായി 9526 മദ്‌റസകളാണ് ഇപ്പോള്‍ ബോര്‍ഡിന് കീഴിലുള്ളത്. പ്രതിമാസം അംഗീകരണത്തിന് വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. സമഗ്രവും വ്യവസ്ഥാപിതവുമായ പാഠ്യപദ്ധതിയും പരീക്ഷാസമ്പ്രദായങ്ങളും അവതരിപ്പിക്കുകവഴി പുതിയ തലമുറക്ക് അറിവിന്റെ അക്ഷയഖനി തുറന്നു നല്‍കുകയാണിവിടെ. ദീനീ ബോധമുള്ള ഒരു സമൂഹത്തെ വളര്‍ത്തിക്കൊണ്ടു വരിക. മാതൃ പിതൃ ബന്ധങ്ങള്‍ക്ക് വിലകല്‍പിക്കുന്ന തലമുറകളെ സൃഷ്ടിച്ചെടുക്കുക. ഇസ്‌ലാമിക വിജ്ഞാനം കാലങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെടുക. ഖുര്‍ആനും തിരുസുന്നത്തും അനുസരിച്ചു ജീവിക്കുന്ന സമൂഹത്തെ ഉണ്ണ്ടാ ക്കിയെടുക്കുക. തുടങ്ങിയവയാണ് ഈ മദ്‌റസാ പ്രസ്ഥാനത്തിന്റെ ലക്ഷ്യം.
    പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് സമസ്തയുടെ മദ്‌റസകളിലുള്ളത്. ഒരുലക്ഷത്തോളം അദ്ധ്യാപകരും സേവനരംഗത്തു്. ഈ മദ്‌റസാധ്യാപകരുടെ കൂട്ടായ്മയാണ് `സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍'. ബൃഹത്തായൊരു അദ്ധ്യാപക പ്രസ്ഥാനമാണിത്. നിസ്വാര്‍ത്ഥരായ അദ്ധ്യാപക സമൂഹത്തിന്റെ എല്ലാവിധ ക്ഷേമത്തിനും പുരോഗതിക്കുംവേണ്ടി സംഘടന പ്രവര്‍ത്തിക്കുന്നു. മുഅല്ലിം സര്‍വീസ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, മുഅല്ലിം ഡെപ്പോസിറ്റ് സ്കീം, മുഅല്ലിം പെന്‍ഷന്‍, സര്‍വീസ് അവാര്‍ഡ്, സേവന അവാര്‍ഡ്, സ്മരണാ അവാര്‍ഡ്, വിവാഹം, വീടുനിര്‍മാണം, മരണാനന്തരക്രിയ, അത്യാഹിതം, അവശത തുടങ്ങിയ സഹായ പദ്ധതികള്‍, ഇന്‍സര്‍വീസ്, ലിഖിതപരിജ്ഞാന കോഴ്‌സുകള്‍, മുഅല്ലിംകള്‍, മാനേജുമെന്റുകള്‍ എന്നിവരുടെ പുരോഗതിയും ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിക്കപ്പെടുന്ന പഠന ക്യാമ്പുകളും ക്ലാസുകളും ശില്‍പശാലകളും, അദ്ധ്യാപക വിദ്യാര്‍ത്ഥി കലാ സാഹിത്യമേളകളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തുന്നു. കൂടാതെ ഒന്നു മുതല്‍ പത്തുവരെയുള്ള മദ്‌റസാ ക്ലാസുകളിലെ (പൊതുപരീക്ഷ ഒഴികെ) എല്ലാ പരീക്ഷകളും അതു സംബന്ധമായ റെക്കോര്‍ഡുകളും ചോദ്യപേപ്പറുകളും സംഘടന വിതരണം ചെയ്തുവരുന്നു. സമൂഹത്തിന്റെ പാതിയായ വനിതകളുടെ വൈജ്ഞാനിക ധാര്‍മിക പുരോഗതിയും പ്രസ്ഥാനത്തിന്റെ ലക്ഷ്യമാണ്. അല്‍മുഅല്ലിം മാസികയാണ് സംഘടനയുടെ മുഖപത്രം. സന്തുഷ്ട കുടുംബം വനിതാ മാസിക, കുരുന്നുകള്‍ കുട്ടികളുടെ മാസിക എന്നിവയും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുറത്തിറക്കുന്നു. കൂടാതെ മുഅല്ലിം പബ്ലിഷിങ് ബ്യൂറോയിലൂടെ സമൂഹത്തിന്റെ നന്മക്കാവശ്യമായ കാലികവും താത്വികവുമായ എല്ലാ വിജ്ഞാനഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുന്നു.
പ്രവര്‍ത്തന മേഖല
    കേരള സംസ്ഥാനം പൂര്‍ണമായും, കര്‍ണാടകയിലെ ദക്ഷിണ കനറ- ചിക്മഗളൂര്‍- പുത്തൂര്‍- മംഗലാപുരം- ബാംഗ്ലൂര്‍- കൊടക്- ഷിമോഗ ജില്ലകള്‍, തമിഴ്‌നാട്ടിലെ നീലഗിരി- കന്യാകുമാരി- ചെന്നൈ- കോയമ്പത്തൂര്‍ ജില്ലകള്‍, മഹാരാഷ്ട്രയിലെ മുംബൈ, കേന്ദ്രഭരണ പ്രദേശമായ അമിനി- കില്‍താന്‍- കവരത്തി- കല്‌പേനി (ലക്ഷദ്വീപുകള്‍)- ആന്തമാന്‍, നിക്കോബാര്‍ ദ്വീപുകള്‍.
ഇന്ത്യക്കുപുറത്ത്
മലേഷ്യയിലെ ഉളുത്തിറാം, യു.എ.ഇ.യിലെ അബൂദാബി, അല്‍ഐന്‍, ദുബായ്, അജ്മാന്‍, ഫുജൈറ, ഷാര്‍ജ, റാസല്‍ഖൈമ, ബര്‍ദുബൈ, ദേരാ ദുബൈ, ബദാസാഇദ്, ഒമാനിലെ മസ്കത്ത്, സലാല, റൂവി, സീബ്, കസബ്, സൂര്‍, ബഹ്‌റൈനിലെ മനാമ, മുഹര്‍റഖ്, ഹൂറ, ഹിദ്ദ്, ഗുദൈബിയ, റഫ, സല്‍മാബാദ്, ജിദാലി, സഊദിയിലെ ജിദ്ദ.
ഭാരവാഹീകള്‍
പ്രസിഡ്:  
ഹാജി. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ഫോണ്‍: 04924 235092, മൊബൈല്‍: 9847758808
വൈ. പ്രസിഡ്
 എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, ഫോണ്‍: 0484 2557430മൊബൈല്‍: 9495061199
പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ കുഴിങ്ങര, തൃശൂര്‍ ഫോണ്‍: 0483 2542516, മൊബൈല്‍: 9388935203
ജനറല്‍ സെക്രട്ടറി
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്. ഫോണ്‍: 0494 2463575, ഓഫീസ്- 0494 2463155, മൊബൈല്‍: 9656005575
ജോ. സെക്രട്ടറി
എം. അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, ഫോണ്‍: 0827 4279134, റെസി- 04944 232395, മൊബൈല്‍: 09481114080
ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്. ഫോണ്‍: 0494 2688727, മൊബൈല്‍: 9846743325
ട്രഷറര്‍
കെ.ടി. അബ്ദുല്ല മുസ്‌ലിയാര്‍, കാസര്‍ഗോഡ്. ഫോണ്‍: 0490 2492931, മൊബൈല്‍: 9895297152
മാനേജര്‍:
എം. അബൂബക്ര്‍ മൗലവി, ചേളാരി. ഫോണ്‍: ഓഫീ- 0494 2404218, റെസി- 2401765, മൊബൈല്‍: 9387695146
സ്ഥിതി വിവരം
പരീക്ഷകള്‍
    പാദവാര്‍ഷികം, അര്‍ദ്ധവാര്‍ഷികം, വാര്‍ഷികം.
ക്ലാസ്- കോഴ്‌സ്
    മാതൃകാ മുഅല്ലിംകളെ തയ്യാറാക്കല്‍, ഇന്‍ സര്‍വ്വീസ് കോഴ്‌സുകള്‍, മാതൃകാ- മോഡല്‍ ക്ലാസുകള്‍, ഖുര്‍ആന്‍ പാരായണ അദ്ധ്യാപന പരിശീലനം, ലിഖിത പരിജ്ഞാന കോഴ്‌സ്, വയോജന ക്ലാസ്, അദ്ധ്യാപക- വിദ്യാര്‍ത്ഥി, മദ്‌റസാ മാനേജ്‌മെന്റ് പ്രവര്‍ത്തക ക്യാമ്പുകള്‍, പ്രസംഗ-പ്രബന്ധ- പാഠപുസ്തക ശില്‍പശാലകള്‍, അധ്യാപക-വിദ്യാര്‍ത്ഥി കലാമേളകള്‍.
വിതരണം ചെയ്യുന്ന റിക്കാര്‍ഡുകള്‍
    മാര്‍ക്ക് പട്ടിക, മുഅല്ലിം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് (ടി.സി.), മുഅല്ലിം അഡ്മിഷന്‍, റെയ്ഞ്ച് അഡ്മിഷന്‍, പ്രദേശി അഡ്മിഷന്‍, റെയ്ഞ്ച് ടി.സി., റിപ്പോര്‍ട്ട് ബുക്ക്, എക്കൗണ്ണ്ട് ബുക്ക്, പ്രോഗ്രസ് കാര്‍ഡ്, മദ്‌റസ- റെയ്ഞ്ച്- ക്ഷേമനിധി- പെന്‍ഷന്‍- നിക്ഷേപ പദ്ധതി നിയമാവലികള്‍, കലണ്ടര്‍, ഡയറി, മോഡല്‍ ക്ലാസ് നിരീക്ഷണ പുസ്തകം.
ആനുകൂല്യങ്ങള്‍
    ഗ്രാന്റ് അലവന്‍സുകള്‍, സേവന, സര്‍വീസ്, സ്മാരക, മാതൃകാ അധ്യാപക അവാര്‍ഡുകള്‍, സാമ്പത്തിക സഹായങ്ങള്‍, റെയ്ഞ്ച്-ജില്ലാ- സെക്കറി, ഹയര്‍ സെക്കറി മദ്‌റസാ ഗ്രാന്റുകള്‍, മോഡല്‍ ക്ലാസ്, റെയ്ഞ്ച്- ജില്ലാ സെക്രട്ടറി, പ്രസിഡ്, ചെയര്‍മാന്‍ അലവന്‍സുകള്‍, സര്‍വ്വീസ്- കോഴ്‌സ് ആനുകൂല്യം, മുഅല്ലിം ക്ഷേമനിധി, നിക്ഷേപ പദ്ധതി, പെന്‍ഷന്‍, അത്യാഹിത-അവശതാ സഹായം, മയ്യിത്ത് പരിപാലന സഹായം.
കീഴ്ഘടകങ്ങള്‍
   റെയ്ഞ്ച് ഘടകങ്ങള്‍: 400. രൂപീകരണം: 1957, ജില്ലാ ഘടകങ്ങള്‍: 17. രൂപീകരണം: 1975
പരീക്ഷ നടപ്പാക്കിയ വര്‍ഷം 
വാര്‍ഷികം: 1963. അര്‍ദ്ധവാര്‍ഷികം: 1963. പാദവാര്‍ഷികം: 1999.
മുഅല്ലിം ക്ഷേമനിധി
   മദ്‌റസാ അദ്ധ്യാപകര്‍ക്ക് അവരുടെ യോഗ്യതക്കും സര്‍വീസിനുമനുസരിച്ച് നല്‍കുന്ന സഹായധന പദ്ധതിയാണിത്. 3 വര്‍ഷം സര്‍വ്വീസുള്ള മുഅല്ലിമിന് അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് വര്‍ഷത്തിലൊരിക്കല്‍ എന്ന തോതിലാണിത് നല്‍കുക. പുതുതായി വീട് നിര്‍മിക്കുന്നതിന് 15,000/-, വിവാഹത്തിന് 12,000/-, രോഗ ചികിത്സക്ക് 5,000/-, വിധവാ സംരക്ഷണത്തിന് 10,000/-, കിണര്‍- കക്കൂസ് നിര്‍മ്മാണത്തിന് 2,000/-, മരണാനന്തര ക്രിയക്ക് 3,000/- എന്നിങ്ങനെയാണ് പരമാവധി നല്‍കി വരുന്നത്. ഒരിക്കല്‍ വാങ്ങിയവര്‍ പിന്നീട് വാങ്ങുമ്പോള്‍ സംഖ്യയില്‍ വ്യത്യാസം വരും. ഈ ശവ്വാല്‍ മുതല്‍ സംഖ്യയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയിട്ടു്. (വീട് റിപ്പയറിന് ഇപ്പോള്‍ സഹായം നല്‍കുന്നില്ല.)
അഡൈ്വസര്‍: ടി.കെ.എം. ബാവ മുസ്‌ലിയാര്‍, വെളിമുക്ക്. ഫോണ്‍: 0494 2478237)
ചെയര്‍മാന്‍: സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട്. ഫോണ്‍: 9847758808
ഡെ. ചെയര്‍മാന്‍: പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍
സെക്രട്ടറി: ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ചെമ്മാട്
മുന്‍സാരഥികളില്‍ പ്രധാനികള്‍:
1. മര്‍ഹൂം വാണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍
2. മര്‍ഹൂം കെ.കെ. അബൂബക്ര്‍ ഹസ്‌റത്ത്
3. മര്‍ഹൂം കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍
4. മര്‍ഹൂം പി. അബൂബക്ര്‍ നിസാമി
5. മര്‍ഹൂം കെ.പി. ഉസ്മാന്‍ സാഹിബ്
നിക്ഷേപ പദ്ധതി
    മദ്‌റസാ അദ്ധ്യാപകരില്‍ സമ്പാദ്യ സുരക്ഷിതത്വബോധം വളര്‍ത്താനും ഭാവി ജീവിതത്തില്‍ അവര്‍ക്ക് തുണയേകാനുമുള്ള പദ്ധതിയാണിത്. മുഅല്ലിംകള്‍ പ്രതിമാസ ശമ്പളത്തിന്റെ 5% നിക്ഷേപിക്കണം. കൗണ്‍സില്‍ കൂടുതലായി നല്‍കുന്ന തുക ജോലി നിര്‍ത്തി വിശ്രമകാലത്ത് മാത്രമേ പിന്‍വലിക്കാന്‍ അനുവാദമുള്ളൂ. സ്വന്തം നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാം.ഫണ്ടിന്റെ വിപുലീകരണാര്‍ത്ഥം ഇടിമുഴിക്കല്‍ ഒരു ഇരുനില കെട്ടിടം വാടകക്ക് കൊടുത്തുവരുന്നു.
അവാര്‍ഡുകള്‍
25 വര്‍ഷം ഒരേ കമ്മിറ്റിക്കു കീഴില്‍ ഒരേ മദ്‌റസയില്‍ സേവനം പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍വീസ് അവാര്‍ഡ്.
15 വര്‍ഷം തുടര്‍ച്ചയായി റെയ്ഞ്ച് ഭാരവാഹിയായി പ്രവര്‍ത്തിച്ചവര്‍ക്ക് സേവന അവാര്‍ഡ്.
25 വര്‍ഷം മദ്‌റസാ രംഗത്തും 15 വര്‍ഷം റെയ്ഞ്ച് ജില്ലാ രംഗത്തും സേവനം ചെയ്ത പൊതുപ്രവര്‍ത്തകനും സ്വഭാവ വ്യക്തിത്വവുമുള്ളവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടുന്ന ഒരാള്‍ക്ക് മാതൃകാ അവാര്‍ഡ്.
ശംസുല്‍ ഉലമാ & കെ.പി. ഉസ്മാന്‍ സാഹിബ് സ്മരണാ അവാര്‍ഡ് (പത്താം തരം പൊതുപരീക്ഷയില്‍ ഫസ്റ്റായി വിജയിച്ചതോടൊപ്പം റെയ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക്)
കെ.കെ. ഹസ്‌റത്ത്, കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍, കൂറ്റനാട്, പി. അബൂബക്ര്‍ നിസാമി സ്മരണാ അവാര്‍ഡ് (എഴാം തരത്തില്‍ ഫസ്റ്റായതോടുകൂടി റെയ്ഞ്ച് തലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥിക്ക്)
മുഅല്ലിം ആനുകൂല്യം
    യോഗ്യതക്കും സര്‍വ്വീസിനുമനുസരിച്ച് അദ്ധ്യാപകര്‍ക്ക് ര് വര്‍ഷത്തിലൊരിക്കല്‍ ആനുകൂല്യം നല്‍കിവരുന്നു. 650 രൂപ മുതല്‍ 1000 രൂപ വരെയാണ് ഒരാള്‍ക്ക് ആനുകൂല്യം നല്‍കപ്പെടുക. കുരുന്നുകള്‍, സന്തുഷ്ട കുടുംബം മാസികകള്‍ക്ക് 10 വീതം വരിക്കാരെ ചേര്‍ക്കുന്നവര്‍ക്ക് എല്ലാ വര്‍ഷവും ആനുകൂല്യം ലഭിക്കും.
മുഅല്ലിം പെന്‍ഷന്‍
   സംഘടനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും വാര്‍ദ്ധക്യസഹജമായ കാര്യങ്ങളാല്‍ അദ്ധ്യാപന വൃത്തിയില്‍ തുടരാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്ന മുഅല്ലിംകള്‍ ക്ക് 500 രൂപാ വീതം പെന്‍ഷന്‍ നല്‍കി വരുന്നു.
അവശതാ സഹായം
യഥാവിധം സര്‍വീസോ പ്രായമോ ഇല്ലാതിരിക്കുകയും ശാരീരികാവശത മൂലം ജോലിയില്‍ നിന്നും വിരമിക്കേി വരികയും ചെയ്യുന്നവര്‍ക്ക് നല്‍കുന്ന സഹായം 10000/-
പൊതുവിവരം
സര്‍വീസ് & എം.എസ്.ആര്‍.
a) എം.എസ്.ആര്‍. എടുത്ത തിയ്യതി മുതല്‍ മാത്രമാണ് സര്‍വീസ് പരിഗണിക്കുന്നത്.
b) മദ്‌റസയില്‍ ചേര്‍ന്നാലും വിട്ടാലും മാനേജിങ് കമ്മിറ്റി ഒപ്പും സീലും മറ്റു രേഖകളും വാങ്ങി 2 മാസത്തിനകം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ടു എം.എസ്.ആര്‍. ശരിപ്പെടുത്തിയിരിക്കണം. വൈകി ശരിപ്പെടുത്തുകയാണെങ്കില്‍ ര് മാസത്തിലധികമുള്ള കാലത്തെ സര്‍വ്വീസ് നഷ്ടപ്പെടുന്നതാണ്.
c) പല മദ്‌റസകളിലും ജോലി ചെയ്ത ശേഷം എം.എസ്.ആര്‍. ശരിപ്പെടുത്തുകയാണെങ്കില്‍ അവസാനം ജോലി ചെയ്ത മദ്‌റസയിലെ സര്‍വീസ് മാത്രമേ ചേര്‍ത്തിക്കൊടുക്കുകയുള്ളൂ. മറ്റു മദ്‌റസകളിലെ സര്‍വീസ് കാലം ജോലിയില്ലാത്തതായി മാത്രമേ പരിഗണിക്കുകയുള്ളൂ.
നിയമങ്ങളും ചട്ടങ്ങളും
1. മദ്‌റസയില്‍ ഉദ്യേഗസ്ഥന്മാരെ നിയമിക്കാനും ചട്ടങ്ങള്‍ക്കു വിധേയമായി പിരിച്ചുവിടാനുമുള്ള അധികാരം മാനേജിങ് കമ്മിറ്റിക്കാണ്.
2. അംഗീകൃത മദ്‌റസകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ കോഴിക്കോട് ഫ്രാന്‍സിസ് റോഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതും രജിസ്‌ട്രേഷന്‍ ആക്ട് xxi അനുസരിച്ച് s1/1934-35  നമ്പറായി രജിസ്റ്റര്‍ ചെയ്യപ്പെട്ട സമസ്തയെയും കീഴ്ഘടകങ്ങളെയും പൂര്‍ണമായും അംഗീകരിക്കുന്നവരും സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരുമായിരിക്കണം.
3. മദ്‌റസയിലെ പഠനസംബന്ധമായ എല്ലാ ഉത്തരവാദിത്ത്വങ്ങളും സ്വദര്‍ മുഅല്ലിമില്‍ നിക്ഷിപ്തമാണ്.
4. മദ്‌റസ മുഅല്ലിംകള്‍ വിദ്യാലയത്തിനകത്തും പുറത്തും മാന്യരും മാതൃകാ പുരുഷന്മാരുമായിരിക്കണമെന്നതിനു പുറമെ തങ്ങളെ ഏല്‍പിക്കപ്പെട്ട ചുമതലയെ പറ്റി ബോധവാന്മാരും പഠനസംബന്ധമായ എല്ലാ ഉത്തരവാദിത്ത്വങ്ങളും യഥാസമയം പൂര്‍ത്തിയാക്കുകയും വേണം.
5. റമളാനില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രത്യേക ശമ്പളവും 8 മാസം പൂര്‍ത്തിയായി ജോലിചെയ്തവര്‍ക്ക് തുടര്‍ന്ന് ജോലിചെയ്യുകയാണെങ്കിലും പിരിച്ചുവിടുകയാണെങ്കിലും റമളാന്‍ (പൂട്ടിയതു മുതല്‍ തുറക്കുന്നതുവരെയുള്ള) അവധിക്കാല ശമ്പളത്തിനും അവകാശമുായിരിക്കും.
6. മദ്‌റസാ പ്രവൃത്തി ദിവസം സിലബസില്‍ നിര്‍ദ്ദേശിച്ചതില്‍ കുറയാന്‍ പാടില്ല.
7. പൂര്‍ണ ശമ്പളത്തോടുകൂടിയ 15 കാഷ്വല്‍ ലീവുകളും പകുതി ശമ്പളത്തോടുകൂടിയ 30 മെഡിക്കല്‍ ലീവുകള്‍ക്കും മുഅല്ലിംകള്‍ക്ക് അവകാശമുണ്ടാ യിരിക്കും. രണ്ട്  ദിവസത്തില്‍ കൂടുതലുള്ള പൊതു കല്‍പനകള്‍ക്കായി അടക്കുകയും തുറക്കുകയും ചെയ്യുന്ന ദിവസം ഹാജരില്ലാത്തവര്‍ക്ക് മാനേജിങ് കമ്മിറ്റി അനുമതി നല്‍കാത്തപക്ഷം കല്‍പനാ ദിവസങ്ങളിലെ ശമ്പളത്തിന് അവകാശമുണ്ടാവില്ല.
പരീക്ഷ
2010 ജനുവരി, ഏപ്രില്‍, ആഗസ്റ്റ് മാസങ്ങളിലായി യഥാക്രമം പാദം, അര്‍ദ്ധം, വാര്‍ഷികം എന്നീ പരീക്ഷകള്‍ നടക്കുന്നതാണ്.
വനിതാ ശരീഅത്ത് കോളേജ്
    സമൂഹത്തിന്റെ പാതിയും കുടുംബത്തിന്റെ ഭരണാധിപയുമായ സ്ത്രീസമൂഹത്തെ അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറപ്പിച്ചു നിറുത്തുന്നതിനും ഭാവി കുടുംബ ജീവിതത്തില്‍ തങ്ങളിലര്‍പിതമായ ഉത്തമ സമൂഹ സൃഷ്ടിപ്പിനുതകുന്നതുമായ മത വിജ്ഞാനത്തോടൊപ്പം ബി.എ. അഫ്‌ളലുല്‍ ഉലമ ഡിഗ്രിയും കമ്പ്യൂട്ടര്‍, ഹോം സയന്‍സ്, എംബ്രോയിഡറി എന്നിവയില്‍ പരിശീലനവും നല്‍കി പ്രാപ്തരാക്കുക. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, വിശ്വാസം, ആദര്‍ശം എന്നിവക്ക് പുറമെ ഗൃഹഭരണം, ശിശു പരിപാലനം, തുടങ്ങി ഉത്തമ കുടുംബിനിയാവാന്‍ ആവശ്യമായ എല്ലാ മത ഭൗതിക വിജ്ഞാനങ്ങളിലും പ്രത്യേക അധ്യാപനവും ഉത്‌ബോധന പരിശീലനവും നല്‍കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ചേളാരിക്കു സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. തികച്ചും ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തില്‍ ഈ സ്ഥാപനത്തിന് പ്രാപ്തരായ സ്ത്രീകള്‍തന്നെ നേതൃത്വം നല്‍കുന്നു. എല്ലാ അദ്ധ്യയന വര്‍ഷങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ ഇവിടെ പ്രവേശനം ലഭിക്കും.
മുഅല്ലിം ട്രൈനിങ് സെന്റര്‍
    മദ്‌റസാ പ്രസ്ഥാനം അനുദിനം പുരോഗമിച്ചു വരികയാണ്. ഈ മേഖലയില്‍ പ്രാപ്തരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ചേളാരി സമസ്താലയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. പ്രായോഗിക പരിജ്ഞാനവും, അദ്ധ്യയന സാങ്കേതിക വിദ്യകളും, ഭാഷാ പരിജ്ഞാനങ്ങളും അദ്ധ്യാപന മനഃശാസ്ത്രവുമെല്ലാം നല്‍കി മുഅല്ലിംകളെ പരിശീലിപ്പിച്ചെടുക്കുകയാണിവിടെ.മുഅല്ലിം ട്രൈനിങ് സെന്ററില്‍നിന്നും പത്ത് ബാച്ചുകള്‍ ഇതിനകം പഠനം പൂര്‍ത്തിയാക്കി. തുടര്‍ പഠനത്തോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം ചെയ്തു വരുന്നു. ഒരു വര്‍ഷമാണ് കോഴ്‌സ് കാലം. സൗജന്യ താമസ- ഭക്ഷണത്തിനു പുറമെ സ്റ്റൈപന്റും നല്‍കുന്നു.
സുന്നി ബാലവേദി
സമസ്തയുടെ മദ്‌റസകളില്‍ പഠിക്കുന്ന പത്ത് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥി സംഘടനയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കുക, ഇസ്‌ലാമിക ചുറ്റുപാടും സൗഹൃദാന്തരീക്ഷവും നല്‍കി ഉത്തമ പൗരന്മാരായി വളര്‍ത്തിക്കൊുവരിക തുടങ്ങിയവയാണ് സുന്നി ബാലവേദിയുടെ ലക്ഷ്യം. ഒപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകള്‍ പരിപോഷിപ്പിക്കുകയും കലാസാഹിത്യ, പ്രസംഗ മേഖലകളില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. മദ്‌റസകളിലെ സാഹിത്യ സമാജ പ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും ഈ സംഘടന കേന്ദ്രീകരിച്ചാണു നടത്തുന്നത്.
പ്രസിഡ്:
സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്. മൊബൈല്‍: 9995039999
വൈ. പ്രസിഡ്:
1. അസീല്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, മൊബൈല്‍: 9947156060
2. സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ പാലക്കാട്, ഫോണ്‍: 04912 873680
3. മിദ്‌ലാജ് പി. കിടങ്ങഴി, ഫോണ്‍: 0483 2762885, മൊബൈല്‍: 9387408250
ജന. സെക്രട്ടറി:
റശീദ് മു ണ്ടേരി, കണ്ണൂര്‍. മൊബൈല്‍: 9895407189
സെക്രട്ടറിമാര്‍:
1. മുഹമ്മദ് ശാക്കിര്‍, ചെറൂപ്പ, കോഴിക്കോട്. മൊബൈല്‍: 9605404991
2. ഇംദാദ് പള്ളിപ്പുഴ, കാസര്‍ഗോഡ്. മൊബൈല്‍: 9947131529
3. മുഈനുദ്ദീന്‍ കെ., വളയംകുളം. മൊബൈല്‍: 9995873513
ട്രഷറര്‍:
ശംസാദ് സലീം പി.കെ., കരിങ്കല്ലത്താണി. മൊബൈല്‍: 9895209054
അഡൈ്വ. ചെയര്‍:
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്. ഫോണ്‍: 0494 2463575 മൊബൈല്‍: 9656005575
കണ്‍വീനര്‍:
നാസ്വര്‍ ഫൈസി കൂടത്തായി. മൊബൈല്‍: 9447338246, 9747740130
സന്തുഷ്ട കുടുംബം മാസിക
    മുസ്‌ലിം കുടുംബ സദസ്സുകളില്‍ ആവേശത്തിന്റെയും അഭിമാനത്തിന്റെയും നിറച്ചാര്‍ത്ത് നല്‍കിയ, പുതിയൊരു വായനാ സംസ്കാരത്തിന് തുടക്കം കുറിച്ച ലക്ഷക്കണക്കിനു വായനക്കാരുള്ള ഒരു പ്രസിദ്ധീകരണമാണ് സന്തുഷ്ട കുടുംബം. മലയാളത്തിലെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷനുള്ളത് ഇതിനാണ്.മനുഷ്യന്റെ നിര്‍മലമായ വികാരങ്ങളെ ചൂഷണം ചെയ്യുന്നതാണ് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന അധിക പ്രസിദ്ധീകരണങ്ങളും. സ്ത്രീ സൗന്ദര്യവും മെയ്ക്കപ്പു വിചാരങ്ങളും പൈങ്കിളികഥകളും സൗന്ദര്യ പോഷണ പാഠങ്ങളും കമ്പോളവല്‍കരിച്ചുകൊണ്ടാണ് ആ പ്രസിദ്ധീകരണങ്ങളൊക്കെയും പുറത്തിറങ്ങുന്നത്. സന്തുഷ്ട കുടുംബം ഇവിടെ വ്യതിരിക്തമാവുന്നു. കുടുംബിനിക്ക് മാര്‍ഗദര്‍ശനം നല്‍കുകയും സനാതന ധാര്‍മിക മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ഇസ്‌ലാമിക സംസ്കാരത്തിലൂടെ വായനക്കാരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് ഈ പ്രസിദ്ധീകരണത്തിന്റെ ദൗത്യം. സ്ത്രീകളില്‍ രചനാത്മകമായ വായനാശീലം ഉണ്ടാക്കിയെടുക്കുകയും വിശ്വാസപരവും അനുഷ്ഠാനപരവുമായ വിഷയങ്ങളില്‍ നേരും നെറിയും വകതിരിച്ചുകാണിച്ചു കൊടുക്കുകയും, ഇസ്‌ലാമിക ജീവിതവും സന്തുഷ്ടകരമായ കുടുംബാന്തരീക്ഷവും പരിപാലിച്ചെടുക്കുകയും ചെയ്യുക എന്നതും കുടുംബം മാസിക ലക്ഷ്യമാക്കുന്നു്.
കുരുന്നുകള്‍ കുട്ടികളുടെ മാസിക
    കുട്ടികള്‍ക്ക് അറിവും ആനന്ദവും ഒരുപോലെ നല്‍കുന്ന അവരുടെ പ്രിയപ്പെട്ട പ്രസിദ്ധീകരണമാണ് കുരുന്നുകള്‍. ഭൂതപ്രേത കഥകള്‍ കൈയടക്കിയ ബാല സാഹിത്യങ്ങളില്‍നിന്നും, അശ്ലീലച്ചുവയുള്ള ടെലിവിഷന്‍ സംസ്കാരത്തില്‍നിന്നും കുട്ടികളെ സത്‌വായനയിലേക്ക് കൈപിടിച്ചുകൊണ്ടു വരികയും, അറിവും വിവേകവുമുള്ള ഉത്തമ പൗരന്മാരായി അവരെ വളര്‍ത്തിക്കൊണ്ടു വരികയുമാണ് കുരുന്നുകളുടെ ലക്ഷ്യം. വായനാശീലമെന്നത് വലിയൊരു സമ്പാദ്യമാണ്. കുട്ടികളിലെ ബുദ്ധിയും ചിന്തയും വളരാനും, ഉല്‍കൃഷ്ടമായൊരു വ്യക്തിത്വം പോഷിപ്പിച്ചെടുക്കാനും വായന സഹായകമാവുന്നു. കുട്ടികളുടെ മനസ്സറിഞ്ഞ് അവര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം കഥ, കവിത, ചരിത്ര പാഠങ്ങള്‍, ചിത്രകഥകള്‍, ക്വിസ് മുതലായവ ഈ മനോഹരമായ മാസികയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കുട്ടികളിലെ സര്‍ഗാത്മകതയും ജന്മവാസനകളും ഇസ്‌ലാമിക ചുറ്റുപാടുകളിലൂടെ വളര്‍ത്തിക്കൊണ്ടു വന്ന് വിവേകവും പക്വതയുമുള്ള പുതിയൊരു തലമുറയെ സൃഷ്ടിക്കാന്‍ കുരുന്നുകള്‍ പരിശ്രമിക്കുന്നു.
അല്‍മുഅല്ലിം മാസിക
    മുഅല്ലിം സംഘടനാ സര്‍ക്കുലറുകളും സമൂഹത്തിന്റെ സ്പന്ദനവും മദ്‌റസാ വാര്‍ത്തകളും പ്രാസ്ഥാനിക ചലനങ്ങളും ഉള്‍ക്കൊള്ളുന്ന പ്രസിദ്ധീകരമാണ് അല്‍മുഅല്ലിം മാസിക. ഇസ്‌ലാമിക സംസ്കാരവും സവിശേഷതകളും വിളിച്ചോതുന്ന പ്രൗഢമായ ലേഖനങ്ങളും മികവുറ്റ ആനുകാലിക രചനകളും അല്‍മുഅല്ലിം മാസികയെ ശ്രദ്ധേയമാക്കുന്നു. എല്ലാ മദ്‌റസകളിലേക്കും സൗജന്യമായി ഓരോ കോപ്പി വീതം വിതരണം ചെയ്തുവരുന്നു.
മുഅല്ലിം ഓഫ്‌സെറ്റ് പ്രസ്സ്
    ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമാണിത്. പ്രസിദ്ധീകരണങ്ങള്‍, ഓഫീസ് സംബന്ധമായ പ്രസ് വര്‍ക്കുകള്‍, മദ്‌റസകളിലേക്കുള്ള ചോദ്യപേപ്പറുകള്‍ തുടങ്ങി എല്ലാവിധ അച്ചടികളും ഇവിടെ നടക്കുന്നു. ആധുനിക രീതിയിലുള്ള കളര്‍ പ്രിന്റിങ് അടക്കം എല്ലാ സംവിധാനങ്ങളും ഇവിടെയു്.
മുഅല്ലിം കോംപ്ലക്കസ്
    കോഴിക്കോട് നഗരത്തില്‍ ബേബി ഹോസ്പിറ്റലിനു സമീപം ബൈപ്പാസ് റോഡില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വകയായുള്ള സ്ഥാപനമാണിത്. ഷോപ്പിങ് കോംപ്ലക്‌സ്, ഓഫീസ് സൗകര്യങ്ങള്‍, കാര്‍പാര്‍ക്കിങ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഇവിടെയു്. സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നിവയുടെ സബ് ഓഫീസ് ഈ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്നു.
മുഅല്ലിം പബ്ലിഷിങ് ബ്യൂറോ
അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിന്റെ ആശയാദര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ ബഹുജനങ്ങള്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ ഉതകുന്ന ബ്രഹത്ഗ്രന്ഥങ്ങളും മുസ്‌ലിം സമുദായത്തിന്റ ശരിയായ സംസ്കൃതിക്കും ധാര്‍മിക ഉന്നമനത്തിനും ഉതകുന്ന പ്രായത്തിനും വിഭാഗത്തിനും അനുയോജ്യമായ ഇസ്‌ലാമിക സാഹിത്യങ്ങളും ലഭ്യമാക്കുക, സുന്നീ എഴുത്തുകാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും പ്രോത്സാഹനം നല്‍കുക എന്നിവയാണ് ബ്യൂറോയുടെ ലക്ഷ്യം. ഏതാനും പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.
Contact Address
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍
മസ്താലയം, ചേളാരി, പി.ഒ.തേഞ്ഞിപ്പലം- 673 636, മലപ്പുറം ജില്ല. ഫോണ്‍ 0494 2400530, 2400749, ഫാക്‌സ്: (0494) 2400530

ABOUT VIQAYA

ഒരോരുത്തരും അവരവരിലേക്കു ചുരുങ്ങുന്ന പുതിയ കാലത്ത് മറ്റുള്ളവര്‍ക്കു വേണ്ടി സ്വയം സമര്‍പ്പിതരാവാന്‍ തയ്യാറായിരിക്കുകയാണ് ‘സമസ്ത’യുടെ വിദ്യാ...